Posts

Image
ഓരോ സ്ക്കൂളില്‍ നിന്നും ടോട്ടോചാനെ പുറത്താക്കിക്കൊണ്ടേയിരുന്നു. ആ നിറഞ്ഞൊഴുകുന്ന ഊര്‍ജ്ജത്തിനൊത്ത് ആര്‍ക്കും തുഴയാന്‍ കഴിഞ്ഞിരുന്നില്ല. ഓരോ കൂട്ടികളും തനതായ രീതിയില്‍ വ്യത്യസ്ഥമാകുന്നു എന്ന് വിശ്വസിക്കുന്ന ടോമൊയെ സ്ക്കൂളിന്റെ ഹെഡ്മാസ്റ്ററായിരുന്നു സൊസാക്കു കൊബായാഷി. പക്ഷെ അവിടെ നിശ്ചയ സമയരേഖകളോ, പരിധികളോ ഉണ്ടായിരുന്നില്ല, കൂട്ടികള്‍ അവരുടെ കൂട്ടുകാരുടെ പേരുകളെഴുതി അക്ഷരമാലകള്‍ പഠിച്ചു, മതിയാവോളം കളിച്ചു, അവരുടേതായ രീതിയില്‍ കാലത്തെ കണ്ടു. ടോട്ടോച്ചാനിലൂടെ നാമെല്ലാവരും സ്വപ്നംകാണുന്ന അത്തരത്തിലുള്ള സ്ക്കൂളുകള്‍ ഇന്ത്യയിലൊട്ടാകെ വളര്‍ന്നുവരികയാണ്. അവിടെ കൂട്ടികളാണ് കേന്ദ്രം. അവരുടെ നിരപ്പില്‍ അവരുയരുന്നു, താരതമ്യങ്ങളോ സമ്മര്‍ദ്ദങ്ങളോ ഇല്ലാതെ തനിമയോടെ നിറയുന്നു. സ്വപ്നങ്ങള്‍ പൂക്കുന്ന സ്ക്കൂളുകള്‍ അവിടെയാണ് വേറിട്ട് നില്‍ക്കുന്നത്. വിഷയങ്ങളും, വിവരങ്ങളും കുത്തിനിറക്കുന്ന വലിയ പുസ്തകങ്ങളോടെയുള്ള പാഠ്യപദ്ധതികളും, രീതികളും നിലവിലെ സ്ക്കൂളുകളാണ്. പരീക്ഷകള്‍ രാജ്യം ഭരിക്കുന്ന നിയമങ്ങളും, ഭരണകൂടങ്ങളുമാണവിടെ. സമ്മാനങ്ങളം ശിക്ഷകളും അവിടത്തെ പ്രതീക്ഷകളാണ്. കുട്ടികള്‍ക്ക് അവരുടെ...
Image
അന്ത്യത്തിലും മണ്ണിലോട്ട് വേരൂറിനില്‍ക്കുന്ന സ്നേഹത്തിന്റെ 'കൂടെ' ഇന്ന് കണ്ടു. ചോരയുടെ ഗന്ധം പരത്തി, ഗാനങ്ങളില്‍ സല്ലപിച്ചു പോകുന്ന പ്രേതകഥകളുടെ അന്ത്യം, വിശപ്പും ദാഹവും, പക്ഷെ വേദനകളില്ലാത്ത, ഓര്‍മ്മകളിലും ഹൃദയത്തിലും ജീവിക്കുന്ന, ആകാശത്തിലേക്ക് പറന്നകലാന്‍ കഴിയാത്ത കുറേ നിമിഷങ്ങളാണ്. കുറേയധികം സ്വപ്നങ്ങളും, വേദനകളും പേറിയിരുന്നു ജെന്നിയായ് എത്തുന്ന നസ്രിയയുംചേരുന്നതാണ് ആ നിമിഷങ്ങള്‍. യാഥാര്‍ത് ഥ്യങ്ങളില്‍ നിസ്സഹായരാകുന്ന മനുഷ്യജന്മങ്ങളാണ് ജോഷുവായി എത്തുന്ന പൃഥ്വിരാജ്. ഉള്ളില്‍ ഉരുണ്ടുകൂടുന്ന ഇരുട്ടില്‍, ഭയമുണ്ടാകുന്ന മുറിവുകള്‍ വളരെ മനോഹരമായി ചിത്രീകരിക്കാന്‍ ജോഷൂവിലൂടെ അജ്ഞലി മേനോന് കഴിഞ്ഞു. ദുഃഖങ്ങള്‍ ചിലരുടേയൊക്കെ തിരിച്ചറിവുകളാണ്. ജെന്നിയുടെ മരണം ജോഷുവിലുണ്ടാക്കുന്ന വെളിച്ചം പോലെ. മരണത്തിലും യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചോതുന്ന കുഴിമാടങ്ങള്‍ പറയുന്നതും അതുതന്നെയാണ്. പക്ഷെ എന്നിട്ടും ജോഷുവിന്റെ കണ്‍വെട്ടങ്ങളില്‍ ജെന്നി പറന്നുകൊണ്ടിരിക്കുന്നത് അതിസാധാരണതയില്ലാത്ത ചിലപ്പോഴൊക്കെ എല്ലാവരും കൂടെയുണ്ടെന്ന തോന്നലിലേക്കുതന്നെ തിരിച്ചെത്തുന്നതാണ്. ആ വരികളിലൂടെ തന്...
മദ്യപാനത്തിന്റേയും പുകയിലയുടേയും ചില കണക്കുകള്‍. സ്ത്രീകളിലും, പുരുഷന്മാരിലുമായി പുകയില ഉത്പന്ന്ങ്ങളുടേയും, മദ്യപാനത്തിന്റേയും ഉപയോഗത്തെക്കുറിച്ചുള്ള നാലാമത് നാഷ്ണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വെ അനുസരിച്ച് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് 15-19 വരെ പ്രായമുള്ളവരില്‍ 49 ശതമാനം ആണ്‍കുട്ടികളും, 7 ശതമാനം പെണ്‍കുട്ടികളുമാണ്. മദ്യപാനത്തില്‍ 29 ശതമാനം പുരുഷന്മാരും, 1 ശതമാനം സ്ത്രീകളുമാണ്. 2005-06 കണക്കെടുപ്പ് വര്‍ഷത്തില്‍ 57 ശതമാനം പുരുഷന്മാരും, 11 ശതമാനം സ്ത്രീകളും പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ചിരുന്നു. ഗ്രാമാന്തരങ്ങളിലാണ് മദ്യപാനമായാലും, പുകയില ഉത്പന്ന്ങ്ങളായാലും ഉപയോഗം കൂടുതലുള്ളത്. അവിടെ 8.1 ശതമാനം സ്ത്രീകളും 48 ശതമാനം പുരുഷന്‍മാരും പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നു. മതപരമായ വേര്‍തിരുവുകളില്‍, സ്ത്രീകളില്‍ ക്രിസ്ത്യന്‍ വിഭാഗത്തിലും (9.9%) , പുരുഷന്‍മാരില്‍ മുസ്ലീം വിഭാഗത്തിലും (45.6%) ആയി ഇതിന്റെ തോത് ഉയര്‍ന്നുനില്‍ക്കുന്നു. എന്നാല്‍ മറ്റെല്ലാ മതവിഭാഗങ്ങളേയും അപേക്ഷിച്ച് ട്രൈബല്‍ വിഭാഗത്തില്‍ 57 ശതമാനം പുരുഷന്‍മാരും, 17 ശതമാനം സ്ത്രീകളും പുകയില ഉത്പന്നങ്ങള്‍ ഉപ...

ഗുഗിള്‍ നമ്മളെ എങ്ങനെയാണ് നിരീക്ഷിക്കുന്നത്!

ഗൂഗിള്‍ നമ്മുടെ ഡാറ്റയെ ശേഖരിക്കുകയും, മോണിറ്റര്‍ ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്നത് എങ്ങനെയായിരിക്കും... ഗൂഗിളിന് നമ്മളെവിടെയൊക്കെ പോയി എന്നറിയാം. ഓരോ പ്രാവിശ്യവും ഫോണ്‍ ഓണാക്കുമ്പോള്‍ ഗൂഗിള്‍ ആ ലോക്കേഷന്‍ സ്റ്റോറ് ചെയ്യുന്നു. നമ്മളെവിടെയൊക്കെ പോയി എന്നുള്ള ടൈംലൈന്‍ നമുക്ക് തന്നെ കാണാം. ഈ ലിങ്കിലൂടെ. https://www.google.com/maps/timeline?pb നമ്മള്‍ സര്‍ച്ച് ചെയ്തതും, ഡിലേറ്റ് ചെയ്തതുമായ എല്ലാ ഹിസ്റ്ററിയും ഗൂഗിള്‍ സ്റ്റോര്‍ ചെയ്തു വക്കുന്നു. ഒരേ ഗൂഗിള്‍ അക്കൗണ്ടുള്ള വ്യത്യസ്ഥ ഡിവൈസുകളുടെ ഹിസ്റ്ററികളെല്ലാം അതിലുള്‍പ്പെടുന്നു. അതായത് ഒരു ഡിവൈസില്‍ നിന്ന് നഷ്ടപ്പെട്ടാലും അത് മറ്റേ ഡിവൈസില്‍ സേവ് ചെയ്തിട്ടുണ്ടാകും. ഈ ലിങ്കിലൂടെ നമ്മുടെ സ്വന്തം ആക്റ്റിവിറ്റികളെ കാണാം. https://myactivity.google.com/myactivity നാം ഉപയോഗിക്കുന്ന എല്ലാ ആപ്പുകളേക്കുറിച്ചും ഗൂഗിളിനറിയാം. നമ്മുടെ ഡിവൈസുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്പുകളെക്കുറിച്ചും , എക്സ്റ്റന്‍ഷനുകളെക്കുറിച്ചുമുള്ള ഇന്‍ഫര്‍മേഷന്‍ ഗൂഗിള്‍ സ്റ്റോര്‍ ചെയ്യുന്നു. അത്തരം ഉത്പന്നങ്ങള്‍ നമ്മള്‍ എപ്പോള്‍ ഉപയോഗിക്കും, എങ്ങനെയൊക്കെ ഉപയോഗിക്കും ...
Image
ഇനി ഈ യാത്രകളില്ല. കുറേ പാഠപുസ്തകങ്ങളും, പാഠ്യരീതികളും, സയന്‍സും, ഭാഷയും എല്ലാ തുടര്‍ച്ചയായി മാറിയ കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം, തികച്ചും പുതിയ നിറച്ചേരുവകളും, സൗഹൃദങ്ങളും, അങ്ങോട്ടുമിങ്ങോട്ടും അലയിട്ടടിക്കുന്ന ഓര്‍മ്മകളും വന്നുചേരുന്നു. അത് പതിനൊന്നാം ക്ലാസ്സിന്റെ തുടക്കമായിരുന്നു. എന്തായാലും പത്ത് കഴിഞ്ഞാല്‍ കമ്പ്യൂട്ടര്‍ സയന്‍സ് എടുക്കണമെന്നായിരുന്നു. അതുകൊണ്ട് അതുതന്നെയെടുത്തു. പത്ത് വരെ പഠിച്ച കാവശ്ശേരി സ്ക്കൂളിലായിരുന്നില്ല. പാടൂര്‍‍ സ്ക്കൂളില്‍ പഠിക്കുമ്പോള്‍ ഓട്ടമത്സരത്തിന്റെ, വിസിലടിയും അത് മുഴക്കെ സ്തംബിപ്പിച്ച ഹൃദയവും, വലിയ ഗ്രൗണ്ടിന്റെ ഓടിക്ഷീണിച്ച ഓര്‍മ്മകളുമുള്ള എം‍.എന്‍.കെ.എം.എച്ച്.എസ്സ്.എസ്സ്.ചിറ്റിലംചേരിയിലേക്ക്. പുതിയ പ്രഭാതങ്ങള്‍, തണലുകള്‍, പാദങ്ങള്‍ :) പുതിയ മുഖങ്ങള്‍. തുടക്കത്തിന്റെ ഉപരിതലങ്ങളില്‍ തുടങ്ങി അതേ സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് നീന്തി, ഒരുമിച്ച് കൈകോര്‍ക്കുന്ന ഈയൊരു നിമിഷം വരെ നീളുന്ന ഒന്ന്. പത്തിന്റെ "വടിമുഴക്കങ്ങള്‍" ഈ ചുമരുകള്‍ക്കില്ലായിരുന്നു. ഹിന്ദി അപ്രതിക്ഷമായി. അപരചിതരായ സമവാക്യങ്ങള്‍ വന്നുചേരുന്നു. ഇപ്പോള്‍ പതിവായ...

സുഡാനി ഫ്രം നൈജീരിയ

Image
സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ കണ്ടു. (spoiler alert ഉണ്ടേ.. :) ) അതിമനോഹരമായ, ജീവിതത്തിന്റേയും, സ്നേഹത്തിന്റെയും യാത്രയായിരുന്നു അത്. മജീദും സുഹൃത്തുകളും, സുഡു എന്ന നൈജീരിയക്കാരനായ കളിക്കാരനും, അമ്മമാരും ആ യാത്രയിലെ ഇരുവശങ്ങളിലെ വലിയ ആകാശങ്ങളും. ഫുട്ബോള്‍ കളിയെ നെഞ്ചോടുചേര്‍ക്കുന്ന ഇതുവരെ പെണ്ണ് കിട്ടാത്ത ഒരു കഥാപാത്രമാണ് സൗബിന്‍ ഷഹീറായെത്തുന്ന മജീദ്. ഈ കഥയില്‍ അയാള്‍ നായകനാണോ എന്നുള്ള ചോദ്യത്തിനുത്തരമില്ല. നമ്മുടെ ജീവിതംപോലെ നമ്മുടെ ഓരോ വീക്ഷണകോണിലും നാം തന്നെ നമ്മുടെ കഥയിലെ നായകനും, നായികയുമാകുമ്പോള്‍ അവരൊക്കെ വെറും സാധാരണക്കാരായി കാണികളുടെ മനസ്സില്‍ ഇടം നേടുന്നു. കുറച്ച് മാത്രം ദൃശ്യവും, സംഭാഷണവുംകൊണ്ട് ഒരുപാട് യാഥാര്‍ത്ഥ്യങ്ങളെ വിളിച്ചോതുന്ന കഥാപാത്രമാണ് മജീദിന്റെ അച്ഛന്‍, അല്ല മജീദിന്റെ രണ്ടാനച്ഛന്‍‍. വാര്‍ദ്ധക്യത്തിന്റെ നിസ്സഹായതയും,നിറഞ്ഞ സ്നേഹവും ആ ചിരികളില്‍ കാണാം. രണ്ട് സഹോദരിമാരും, ഒരു മുത്തശ്ശിയുമടങ്ങുന്ന തന്റെ കുടുംബത്തിനായി കളിച്ച് ജീവിക്കാനെത്തുന്ന, അവരുടെ വിശപ്പകറ്റാനെത്തുകയാണ് സുഡു. തുടക്കത്തില്‍ അവരൊക്കെ അതിവേഗത്തില്‍ പായുന്ന കറുത്...
വായിക്കേണ്ട മഹത്തരമായ ഒരു പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു മഹത്തരമായ പുസ്തകം. ഓരോ പരിമാണത്തിലും അങ്ങേയറ്റം കൃത്യതയും സൂക്ഷ്മതയും, പുലര്‍ത്തിക്കൊണ്ടാണ് 2400 കി.മീ ദൈര്‍ഘ്യം വരുന്ന great arc നിരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഉത്തുംഗവും, ഉദാത്തവുമായ മനുഷ്യാദ്ധ്വാനത്തിന്റെ അദ്വീതീയ സാക്ഷ്യമാണ് ഈ വന്‍ ഭൗമചാപനിര്‍ണ്ണയം. ഘോരവനങ്ങളും, ദുഷ്കരങ്ങളായ പര്‍വത നിരകളും, കുത്തിയൊഴുകുന്ന വന്‍ നദികളും ചുട്ടുപഴുത്ത മരുഭൂമികളും, മലമ്പനിയും, ഉഷ്ണമേഘലാ കാലാവസ്ഥയും, വന്യമൃഗങ്ങളും,ഷുദ്രജീവികളും, എന്ന ുവേണ്ട നമുക്കൊക്കെ സങ്കല്‍പ്പിക്കാവുന്നതിനപ്പുറമുള്ള വൈഷമ്യങ്ങളെ അതിജീവിച്ചും, ചിലപ്പൊഴൊക്കെ അവയ്ക്ക കീഴടങ്ങിക്കൊണ്ടുമാണ് ഈ വന്‍സംരംഭം പൂര്‍ത്തിയായത്. അരടണ്ണോളം ഭാരം വരുന്ന തിയോഡ ലൈറ്റും, മറ്റനേകം ശാസ്ത്രോപകരണങ്ങളും, ചുമന്നുകൊണ്ട് ഇന്ത്യന്‍ തൊഴിലാളികളും , പ്രവര്‍ത്തനം ആസൂത്രണം ചെയ്തുകൊണ്ടും, അവയ്ക്കെല്ലാം മേല്‍നോട്ടം വഹിച്ചുകൊണ്ടും, ബ്രീട്ടീഷ് സര്‍വേയര്‍മാരും ആരേയും വിസ്മയിപ്പിക്കുന്ന ഇന്ത്യയുടെ വൈവിധ്യങ്ങളിലൂടെ സഞ്ചരിച്ചു. അരനൂറ്റാണ്ടോളം നീണ്ട ആ സംരഭത്തില്‍ സമകാലീന യുദ്ധങ്ങളില്‍ മരിച്ചുവീണതിലധിക...