Posts

Image
ഇനി ഈ യാത്രകളില്ല. കുറേ പാഠപുസ്തകങ്ങളും, പാഠ്യരീതികളും, സയന്‍സും, ഭാഷയും എല്ലാ തുടര്‍ച്ചയായി മാറിയ കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം, തികച്ചും പുതിയ നിറച്ചേരുവകളും, സൗഹൃദങ്ങളും, അങ്ങോട്ടുമിങ്ങോട്ടും അലയിട്ടടിക്കുന്ന ഓര്‍മ്മകളും വന്നുചേരുന്നു. അത് പതിനൊന്നാം ക്ലാസ്സിന്റെ തുടക്കമായിരുന്നു. എന്തായാലും പത്ത് കഴിഞ്ഞാല്‍ കമ്പ്യൂട്ടര്‍ സയന്‍സ് എടുക്കണമെന്നായിരുന്നു. അതുകൊണ്ട് അതുതന്നെയെടുത്തു. പത്ത് വരെ പഠിച്ച കാവശ്ശേരി സ്ക്കൂളിലായിരുന്നില്ല. പാടൂര്‍‍ സ്ക്കൂളില്‍ പഠിക്കുമ്പോള്‍ ഓട്ടമത്സരത്തിന്റെ, വിസിലടിയും അത് മുഴക്കെ സ്തംബിപ്പിച്ച ഹൃദയവും, വലിയ ഗ്രൗണ്ടിന്റെ ഓടിക്ഷീണിച്ച ഓര്‍മ്മകളുമുള്ള എം‍.എന്‍.കെ.എം.എച്ച്.എസ്സ്.എസ്സ്.ചിറ്റിലംചേരിയിലേക്ക്. പുതിയ പ്രഭാതങ്ങള്‍, തണലുകള്‍, പാദങ്ങള്‍ :) പുതിയ മുഖങ്ങള്‍. തുടക്കത്തിന്റെ ഉപരിതലങ്ങളില്‍ തുടങ്ങി അതേ സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് നീന്തി, ഒരുമിച്ച് കൈകോര്‍ക്കുന്ന ഈയൊരു നിമിഷം വരെ നീളുന്ന ഒന്ന്. പത്തിന്റെ "വടിമുഴക്കങ്ങള്‍" ഈ ചുമരുകള്‍ക്കില്ലായിരുന്നു. ഹിന്ദി അപ്രതിക്ഷമായി. അപരചിതരായ സമവാക്യങ്ങള്‍ വന്നുചേരുന്നു. ഇപ്പോള്‍ പതിവായ...

സുഡാനി ഫ്രം നൈജീരിയ

Image
സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ കണ്ടു. (spoiler alert ഉണ്ടേ.. :) ) അതിമനോഹരമായ, ജീവിതത്തിന്റേയും, സ്നേഹത്തിന്റെയും യാത്രയായിരുന്നു അത്. മജീദും സുഹൃത്തുകളും, സുഡു എന്ന നൈജീരിയക്കാരനായ കളിക്കാരനും, അമ്മമാരും ആ യാത്രയിലെ ഇരുവശങ്ങളിലെ വലിയ ആകാശങ്ങളും. ഫുട്ബോള്‍ കളിയെ നെഞ്ചോടുചേര്‍ക്കുന്ന ഇതുവരെ പെണ്ണ് കിട്ടാത്ത ഒരു കഥാപാത്രമാണ് സൗബിന്‍ ഷഹീറായെത്തുന്ന മജീദ്. ഈ കഥയില്‍ അയാള്‍ നായകനാണോ എന്നുള്ള ചോദ്യത്തിനുത്തരമില്ല. നമ്മുടെ ജീവിതംപോലെ നമ്മുടെ ഓരോ വീക്ഷണകോണിലും നാം തന്നെ നമ്മുടെ കഥയിലെ നായകനും, നായികയുമാകുമ്പോള്‍ അവരൊക്കെ വെറും സാധാരണക്കാരായി കാണികളുടെ മനസ്സില്‍ ഇടം നേടുന്നു. കുറച്ച് മാത്രം ദൃശ്യവും, സംഭാഷണവുംകൊണ്ട് ഒരുപാട് യാഥാര്‍ത്ഥ്യങ്ങളെ വിളിച്ചോതുന്ന കഥാപാത്രമാണ് മജീദിന്റെ അച്ഛന്‍, അല്ല മജീദിന്റെ രണ്ടാനച്ഛന്‍‍. വാര്‍ദ്ധക്യത്തിന്റെ നിസ്സഹായതയും,നിറഞ്ഞ സ്നേഹവും ആ ചിരികളില്‍ കാണാം. രണ്ട് സഹോദരിമാരും, ഒരു മുത്തശ്ശിയുമടങ്ങുന്ന തന്റെ കുടുംബത്തിനായി കളിച്ച് ജീവിക്കാനെത്തുന്ന, അവരുടെ വിശപ്പകറ്റാനെത്തുകയാണ് സുഡു. തുടക്കത്തില്‍ അവരൊക്കെ അതിവേഗത്തില്‍ പായുന്ന കറുത്...
വായിക്കേണ്ട മഹത്തരമായ ഒരു പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു മഹത്തരമായ പുസ്തകം. ഓരോ പരിമാണത്തിലും അങ്ങേയറ്റം കൃത്യതയും സൂക്ഷ്മതയും, പുലര്‍ത്തിക്കൊണ്ടാണ് 2400 കി.മീ ദൈര്‍ഘ്യം വരുന്ന great arc നിരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഉത്തുംഗവും, ഉദാത്തവുമായ മനുഷ്യാദ്ധ്വാനത്തിന്റെ അദ്വീതീയ സാക്ഷ്യമാണ് ഈ വന്‍ ഭൗമചാപനിര്‍ണ്ണയം. ഘോരവനങ്ങളും, ദുഷ്കരങ്ങളായ പര്‍വത നിരകളും, കുത്തിയൊഴുകുന്ന വന്‍ നദികളും ചുട്ടുപഴുത്ത മരുഭൂമികളും, മലമ്പനിയും, ഉഷ്ണമേഘലാ കാലാവസ്ഥയും, വന്യമൃഗങ്ങളും,ഷുദ്രജീവികളും, എന്ന ുവേണ്ട നമുക്കൊക്കെ സങ്കല്‍പ്പിക്കാവുന്നതിനപ്പുറമുള്ള വൈഷമ്യങ്ങളെ അതിജീവിച്ചും, ചിലപ്പൊഴൊക്കെ അവയ്ക്ക കീഴടങ്ങിക്കൊണ്ടുമാണ് ഈ വന്‍സംരംഭം പൂര്‍ത്തിയായത്. അരടണ്ണോളം ഭാരം വരുന്ന തിയോഡ ലൈറ്റും, മറ്റനേകം ശാസ്ത്രോപകരണങ്ങളും, ചുമന്നുകൊണ്ട് ഇന്ത്യന്‍ തൊഴിലാളികളും , പ്രവര്‍ത്തനം ആസൂത്രണം ചെയ്തുകൊണ്ടും, അവയ്ക്കെല്ലാം മേല്‍നോട്ടം വഹിച്ചുകൊണ്ടും, ബ്രീട്ടീഷ് സര്‍വേയര്‍മാരും ആരേയും വിസ്മയിപ്പിക്കുന്ന ഇന്ത്യയുടെ വൈവിധ്യങ്ങളിലൂടെ സഞ്ചരിച്ചു. അരനൂറ്റാണ്ടോളം നീണ്ട ആ സംരഭത്തില്‍ സമകാലീന യുദ്ധങ്ങളില്‍ മരിച്ചുവീണതിലധിക...
തൊലിയിലേക്ക് പുകഞ്ഞുകൊണ്ടിരിക്കുന്ന കെമിസ്റ്റ്രി ലാബിലെ ഫീനോള്‍ ആദ്യമൊന്ന് വെളുത്തു. പിന്നെ ചുവന്നു. കറുത്തു. ദൂരേ ആസിഡ് കുപ്പികളും, ബ്യൂററ്റും,സാള്‍ട്ടും, കിണ്ണവും, ചട്ടിയുമെല്ലാം റിസല്‍റ്റ് കോളങ്ങളിലേക്ക് നിറഞ്ഞുകൊണ്ടിരുന്നു. ഫിനോള്‍പ്തലിന്‍ ഒറ്റിച്ച വിരലുകള്‍ക്ക് നിറം മാറ്റം. അടര്‍ന്നു വീഴുന്ന ബാക്കിവയ്പ്പുകള്‍ നിലങ്ങളിലേക്ക്. അന്ത്യം, ലാബ് പരീക്ഷ കഴിയുമ്പോള്‍, വിറങ്ങലിച്ച കാല്‍പ്പാദങ്ങള്‍,വരണ്ടുണങ്ങിയ നെറ്റിതടങ്ങള്‍ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ, നടന്നകലുന്നു..
പ്രിയപ്പെട്ടവരോട് വീണ്ടും... അന്ന് രാത്രി എല്ലാവിടേയും സന്തോഷമായിരുന്നു. ഒരുപാട് നാളുകളുടെ, ഒരുപാട് പേരുടെ , അറിയുന്നവരും അറിയാത്തവരുടെ പ്രയത്നങ്ങളോടെ അര്‍ച്ചനയുടെ വീട് തിരിച്ച് കിട്ടുന്ന ആ ദിവസം എല്ലാവര്‍ക്കും മധുരമേറിയതായിരുന്നു. വൃക്കസംബന്ധമായ രോഗങ്ങള്‍ വല്ലാതെ അര്‍ച്ചനയെ അലട്ടുന്നുണ്ടെങ്കിലും അമ്മ സുനിതയും, ജ്യേഷ്ടന്‍ അതുലും, അമ്മമ്മയും ആ വീട്ടില്‍ അവരുടെ ചുമരുകളില്‍ സന്തോഷമെഴുതി. അന്ന് അര്‍ച്ചന പാടൂര്‍ എ.എല്‍.പി.സ്ക്കൂളില്‍ മൂന്നാം ക്ലാസ്സുകാരിയായിരുന്നു. ഫെയിസ്ബുക്കിലൂടെ സഹായിച്ച ഒരുപാട് മനസ്സുകളുടെ ഒരു ശേഖരം അര്‍ച്ചനയുടെ ചികിത്സക്കായിരുന്നു.. എല്ലാ മാസവും ആശുപത്രിയിലേക്ക് പോകണം. അമ്മ എന്നും അതിരാവിലെ ഹോട്ടലിലേക്ക് പണിയെടുക്കാന്‍ പോകും, വളരെ വൈകി വീടിന്റെ മങ്ങിയ വെളിച്ചത്തിലേക്ക് തിരിച്ചെത്തും. ഇപ്പോള്‍ രണ്ട് വര്‍ഷം പിന്നിടുകയാണ്. അര്‍ച്ചന അഞ്ചാം ക്ലാസ്സിലെത്തി. ജ്യേഷ്ടന്‍ അതുല്‍ ആറിലും. ഏട്ടനോടൊപ്പം കുറേ പക്ഷികളെ ഫോട്ടോ എടുക്കാന്‍ അന്നൊരു വൈകുന്നേരം പാടങ്ങളിലേക്കിറങ്ങി. പതുക്കെ പതുക്കെ വെളിച്ചം മറയുന്നതും, കിളികളുടെ കണ്ണുകള്‍ കൂടുകളിലേക്ക് ഇടതൂര്‍ന്ന ചിറകുകള...
http://www.asianetnews.com/magazine/kp-rasheed-on-tragic-life-story-of-archana
http://www.asianetnews.com/video/archana-needs-help-from-public