അന്നിന്റെ വര്‍ത്തമാനത്തും, ഇന്നലെയുടെ ഭാവിയിലും ക്രിസ്തുമസ്സാവാന്‍ ഇനി രണ്ട് ദിവസമേയുള്ളൂ.... എല്ലാവരും സന്തോഷത്തിലാണ്. പക്ഷെ, അന്ന് എന്റെ വീടിന്റെ മുറ്റവും, മാവും, പിന്നെ വീട്ടുകാരും ദുഃഖത്തിലായിരുന്നു. ആ ക്രിസ്തുമസ്സിന്റെ തണുുപ്പിറങ്ങിയ രാത്രിയായിരുന്നു, അറിവിന്റെ ആടുകളെ മാറോടണച്ച ആട്ടിടയനെന്ന എന്റെ അച്ഛാച്ചന്‍ യാത്രയായത്. ഇന്ന് ആ ദിനത്തിന്റെ ഓര്‍മനാളാണ്. അച്ഛാച്ചന്റെ ശ്രാര്‍ദ്ധം. ഇന്ന് ഒരിലയും അനങ്ങിയില്ല. മുറ്റത്തെ കരിഞ്ഞ പൂവുകളെല്ലാം മരണത്തിലേക്ക് വീഴുകയാണ്, വിടരുന്ന പൂക്കള്‍ ജനനമെന്ന മറ്റൊരുവഴിയിലേക്കാണ് വീണുകൊണ്ടിരിക്കുന്നത്. അച്ഛാച്ചനെ ഞാന്‍ കണ്ടിട്ടില്ല. പക്ഷെ അച്ഛാച്ചനെകുറിച്ചുള്ള കഥകള്‍ അച്ഛന്‍ പറയാറുണ്ടായിരുന്നു, ആ കഥയിലുള്ള അച്ഛാച്ചനെയാണ് ഞാനെന്നും കാണാറ്. എന്റെ അച്ഛന് 13 വയസ്സുള്ളപ്പോഴാണ് അച്ഛാച്ചന്‍ മറ്റൊരു ലോകത്തേക്ക് പോയത്, ആ ലോകം എങ്ങനെയെന്നെനിക്കറിയില്ല. പക്ഷെ എല്ലാ രാത്രിയിലും അച്ഛാച്ചന്‍ വീടിന്റെ മേല്‍ക്കൂരയില്‍ ആ കഥകള്‍ നിറച്ച ഉജാലവണ്ടിയുമായി എത്താറുണ്ടായിരിക്കും. ആരേയും, കേള്‍ക്കാനാവാതെ, കേള്‍പ്പിക്കാനാവാതെ. എന്നാല്‍ അച്ഛന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കഥകള്‍ തീര്...
Posts
- Get link
- X
- Other Apps
നാളെ പുതുവര്‍ഷമാണ്. രാത്രിയിലും, വര്‍ണ്ണങ്ങള്‍ ചാലിച്ച ആകാശത്തെ കാണാം. ഉന്മാദം നിറഞ്ഞ മനസ്സുകളെ കാണാം. ആ എണ്ണമറ്റ നിമിഷങ്ങള്‍ പൂത്തുലയുമ്പോള്‍ ഇന്ന് എന്റെ വീട്ടില്‍ ഒരു നിമിഷം ഇല്ലാതായി. അത് വീട്ടിലൊരംഗമാണ്, മൊത്തത്തില്‍ അവനൊരു ജീവിയും. ലക്കി എന്നാണവന്റെ പേര്, വീട്ടിലെ കൊറ്റനാടാണവന്‍.... അവനെ ഇന്നാണ് അയ്യായിരത്തിഅഞ്ഞൂറ് രൂപയ്ക്ക് വിറ്റത്. നാളെ പുതുവര്‍ഷം പിറക്കുന്നത്, മരിച്ചു വീഴുന്ന ധാരാളം ഹൃദയങ്ങളോടൊപ്പം ലക്കിയുടേയും ചോരകൊണ്ടാണ്. ചോരകൊണ്ടുണര്‍ത്തിയ വര്‍ണ്ണങ്ങള്‍,ഹൃദയംകൊണ്ടുണക്കിയ മനസ്സുകള്‍ അതിന്റെ പങ്ക് തേടി വരും. എന്നിട്ടാടിയുല്ലസിക്കും..... അടുത്ത പുതുവര്‍ഷത്തിനായുള്ള മണിനാദം അതാ മുഴങ്ങിതുടങ്ങി. അതുപോലെ ലക്കിയുടെ ജീവിതത്തിന്റെ അവസാന മണിനാദവും. അവന്റെ ജീവന്, ജീവിതത്തിന് അയ്യായിരത്തി അഞ്ഞൂറുരൂപയാണ് വില. മനുഷ്യന്‍ നിര്‍ണയിച്ച മൊത്തവില. പക്ഷെ ആ ജിവന് കാലം കല്‍പ്പിച്ച വില ശൂന്യമായിരുന്നു. ഉയര്‍ന്ന വിലയും, താഴ്ന്ന വിലയുമുള്ളതുകൊണ്ടല്ലേ വേര്‍തിരിവുകള്‍ വന്നത്. അതുകൊണ്ടായിരിക്കാം. എന്തായാലും ഇരുട്ടും ആഘോഷത്തിനെത്തി, ആ ഇരുട്ടിലാണ് ലക്കിയുടെ സ്വപ്നങ്ങളെ കുഴിച്ചുമൂടാന്‍ പോകുന്നത്. അങ്ങ...
- Get link
- X
- Other Apps
ഇന്ന് കുറച്ചു നേരം പതിനേഴാം നൂറ്റാണ്ടിന്റെ ചരിത്രത്തിലായിരുന്നു. ആ പുസ്തകത്തില്‍ കയറി കുറേ സഞ്ചരിച്ചു. ഒന്ന് തേടിയായിരുന്നു പോക്ക്. ജോസഫ് ആന്റണി മാമന്റെ ഹരിതഭൂപടം എന്ന പുസ്തകത്തില്‍ കയറി മലബാറിന്റെ ഹൃദയത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന സസ്യങ്ങളെകുറിച്ചുള്ള ഒരു മഹത്തായ ഗ്രന്ഥം തേടിയായിരുന്നു യാത്ര..... ഇട്ടി അച്ച്യുതന്‍ എന്ന മഹത്തായ വൈദ്യന്‍ നിര്‍മ്മിച്ച, ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മലബാര്‍ കമാന്‍ഡര്‍ ആഡ്രിയന്‍ വാന്‍ റീഡിനാല്‍ രൂപ കല്‍പ്പന ചെയ്യപ്പെട്ട ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്നതാണ് ആ മഹത്തായ ഗ്രന്ഥത്തിന്റെ പേര്. 333 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കഥ നടക്കുന്നത്. മലബാറാണോ, സിലോണാണോ ഫലഭൂയിഷ്ടിയുള്ള ഇടമെന്ന കാര്യത്തില്‍ ഇപ്പോള്‍ ഓരോ പ്രദേശത്തിനും, അതിന്റേതായ ഫലഭൂയിഷ്ടി ഉണ്ടെന്ന് വാദിക്കാമായിരുന്നു. എന്നാല്‍ അന്ന് അത് ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കി. അതിന്റെ ഉത്തരമായി, മലബാറില്‍ ഫലഭൂയിഷ്ടിയേറിയ മണ്ണാണെന്നും, അവിടെ സുഗന്ധദ്രവ്യങ്ങള്‍ മാത്രമല്ല മറ്റ് പലതുമുണ്ടെന്നും സ്വന്തം കമ്പനിയെ തന്നെ ബോധിപ്പിക്കാന്‍ വാന്‍ റീഡ് നിര്‍മ്മിച്ച ഒരു വഴിത്താരയാണ് ഹോര്‍ത്തൂസ് മ...
- Get link
- X
- Other Apps
2015-ല്‍ മഹാരാഷ്ട്ര കേട്ടുകൊണ്ടിരുന്നത് കര്‍ഷകരുടെ നിലവിളികളായിരുന്നു. കണ്ടുകൊണ്ടിരുന്നത് കര്‍ഷകരുടെ മരണങ്ങളായിരുന്നു. പുതുവര്‍ഷം പിറക്കുമ്പോള്‍ ആ ഓര്‍മകളേയൊക്കെ കാലം മാറ്റിവച്ചിട്ടുണ്ടാകാം,,, പിന്നീട് അതില്‍ നിന്നൊരു ഏട് കാറ്റില്‍ പറന്നുചായ്ഞ്ഞപ്പോള്‍ വീണ്ടും ഓര്‍മ്മിച്ചിട്ടുമുണ്ടാകാം. 2001 മുതല്‍ 2015വരെയുള്ള കണക്കുകള്‍ 3228 കര്‍ഷക ആത്മഹത്യകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ വര്‍ഷവും മനുഷ്യന്റെ വേരുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അവരെ പിടിച്ചുനിര്‍ത്തുന്ന, വിശപ്പകറ്റുന്ന മരത്തൂണുകളായ കര്‍ഷകര്‍. കാര്‍ഷിക രാജ്യമാണ് ഇന്ത്യയെങ്കിലും ഇവിടെതന്നെയാണ് കാര്‍ഷിക സംസ്കാരം മരിച്ചുകൊണ്ടിരിക്കുന്നതും... കാളകളും, കലപ്പകളും കര്‍ഷകന്റെ പണയമായി,മറ്റാരുടേയോ കൈയ്യില്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. അവര്‍ക്ക് നങ്കൂരമിട്ടിരിക്കുന്നു.... കര്‍ഷകന്റെ കൈയ്യില്‍ പണയം വയ്ക്കാന്‍ ഇനിയൊന്നുമില്ല. തന്റെ ചോരയും ഭൂമിയില്‍ പണയം വച്ച് കഴിഞ്ഞിരുന്നു. ഇനി കുറച്ച് മുറിവുകള്‍ മാത്രം.... അത് തീരുമ്പോഴാണ് എല്ലാം നഷ്ടപ്പെട്ട്, തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന കര്‍ഷകകുടുംബങ്ങള്‍ ആത്മഹത്യയിലേക്ക് തന്റെ ജീവനും വില്‍ക്കുന്നത്....
- Get link
- X
- Other Apps
ഇന്ന് വായിച്ചത് ഒരു സംശയമായിരുന്നു, കൂടെ ഉത്തരവും, ആ ചോദ്യം എന്റെ മനസ്സിലും അന്ന് മൂളികൊണ്ടിരിന്നിട്ടുണ്ടായിരുന്നു, അതിനെക്കുറിച്ചാലോചിച്ച് ശബ്ദവും കേള്‍ക്കാതായിട്ടുണ്ട്. ചോദ്യമിതാണ്. ചെവി കേള്‍ക്കാത്തവര്‍ ചിന്തിക്കുന്നതെങ്ങനെയാണ്, അവരേത് ഭാഷയാണ് ഉപയോഗിക്കുന്നത്... ഉത്തരം ഇതായിരുന്നു. മനുഷ്യന്‍ ചിന്തിക്കുന്നത് അവരുടെ മാതൃഭാഷയിലോ, അവന്‍ കൂടുതല്‍ ഉപയോഗിച്ച ഭാഷയിലോ ആണ്. പക്ഷെ അതളക്കാന്‍ ഇന്നേവരെ ഒരു യന്ത്രവും കണ്ടെത്തിയിട്ടില്ല. ശബ്ദം കേള്‍ക്കാനാവാത്തവന്റെ ആശയവിനിമയത്തെക്കുറിച്ചറിയണമെങ്കില്‍ നിത്യജീവിതത്തിലെ അതിന്റെ താഴ്ന്ന വിതാനങ്ങളെക്കുറിച്ചറിയണം. ജനിച്ച കുഞ്ഞ് ആശയവിനിമയം നടത്തുന്നത് കരച്ചിലിലൂടെയാണ്. ആ ഉപാദി ആ കുഞ്ഞെങ്ങനെ നേടി.... പിന്നീടാണ് അമ്മയുടെ ശബ്ദം തിരിച്ചറിയുകയും, ഭാഷയുടെ അംശബന്ധത്തില്‍ ഏറ്റ കുറവുകള്‍ നടത്തി സംസാരിക്കുന്നതും. പക്ഷെ ഭാഷയറിയാത്ത ശബ്ദം കേള്‍ക്കാത്തയാള്‍ എങ്ങനെയാകും ചിന്തിക്കുക. കണ്ടമുഖങ്ങളോ, ഇടങ്ങളോ അയാളുടെ മനസ്സിലുണ്ടാവും, പക്ഷെ അതുവഴി ചിന്തിക്കുന്നതിനും കുറേ പരിമിതികളുണ്ട്. മെറ്റാ ലിങ്ക്വിസ്റ്റിക്കിലൂടെ (ഉയര്‍ന്ന ഭാഷാ വൈജ്ഞാനം) സംഖ്യകളാലും, ...
- Get link
- X
- Other Apps
അമ്മേടെ ചെറുപ്പത്തൊക്കെ രണ്ട് കിലോമീറ്റര്‍ നടന്ന് അതിരാവിലെ ദൂരേ ഉറങ്ങിക്കൊണ്ടിരിക്കുന്ന ആടിന്റടുത്തേക്കെത്തും. അപ്പോഴൊന്നും ആട് ഉറങ്ങി എണീച്ചിട്ടുണ്ടാകില്ല. മെല്ലെ,മെല്ല നേരം വെളുക്കുന്നതുപോലെ ആടുണരും. ചെവി മുകളിലോട്ട് നീട്ടും. ''ആ... സുധയെത്തി''. ആടു വിചാരിക്കും, മെല്ലെ എഴുന്നേക്കും. പിന്നെ മൂത്രമൊഴിക്കാന്‍ കാലൊക്കെ നീട്ടി വയ്ക്കുും. അപ്പോഴേക്കും അമ്മ അടിയില്‍ പാത്രം വച്ചുകാണും. പാത്രം നിറയുമ്പോള്‍, അതും കൊണ്ട് നേരെ വീട്ടിലേക്ക്. അമ്മമ്മ, അമ്മയ്ക്കായി കാത്തുനില്‍ക്കുന്നുണ്ടാവും. എന്നിട്ട് വീടെത്തുമ്പം, മക്കള്‍ അഞ്ചുപേരേയും വട്ടത്തിലിരുത്തി, അരിച്ച ആട്ടിന്‍മൂത്രം കുടിക്കാന്‍ കൊടുക്കും. ഒപ്പം ഒരച്ച് ബെല്ലവും. അതാണന്നത്തെ പ്രഭാതം. അപ്പോ, ആട്ടിന്‍ മൂത്രം കുടിക്കാന്‍ പറ്റ്വോ.