Posts

Image
മാര്‍ജിനിടാത്ത പേജിലേക്ക് ടീച്ചര്‍ ഉറ്റുനോക്കി, കണ്ണടകണ്ണുകള്‍ ചുവന്നു. വറ്റിയ കിണറിന്റെ വേരുകള്‍ പോലെ ഞെരമ്പുകള്‍ എണീറ്റുനിന്നു. പല്ലുകള്‍ പല്ലുകളെതന്നെ ശ്വാസം മുട്ടിച്ചു. പിന്നെ എടുത്തൊരേറായിരുന്നു. മറിഞ്ഞ്, മറിഞ്ഞ്, വെളുത്ത പേജുകള്‍ ഉണ്ണിക്കുട്ടന്റെ കവിള്‍ത്തടങ്ങളിലേക്ക്. പിന്നൊരിക്കല്‍, വീണ്ടും അതേ മാര്‍ജിനിടാത്ത പേജ്. ടീച്ചര്‍ ഉറ്റുനോക്കി. പക്ഷെ ടീച്ചറുടെ കണ്ണുകള്‍ ചുവന്നില്ല, ഞെരമ്പുകള്‍ എണീറ്റില്ല. പല്ലുകള്‍ക്ക് ശ്വാസം മുട്ടിയില്ല. മാര്‍ജിനിടാത്ത, വടിവൊത്ത കൈയ്യക്ഷരമില്ലാത്ത, വെട്ടും കീറലും, ചിത്രങ്ങളുമുള്ള ടീച്ചറുടെ ബാല്യം അവിടെ ചൂരലടിക്കായി കൈ നീട്ടുന്നുണ്ടായിരുന്നു........ # വരി   # വര
''ഒരു സിനിമാക്കാരന്‍'' എന്ന സിനിമ കണ്ടു. നായകമുഖങ്ങളോ, നായകത്വങ്ങളുടെ അസാമാന്യതകളോ ഒന്നും ഇല്ലാതെ തന്നെയുള്ള ഒരു കുടുംബ ചിത്രമായി സിനിമാക്കാരനെ തോന്നി. പ്രണയവും, ഹാസ്യവും, അതിലേറെ പ്രതീക്ഷിക്കാത്ത രീതിയിലെ ഒരു ക്രൈം ത്രില്ലറായി സിനിമ വന്നു ഭവിക്കുന്നു. ഒന്നാം ഭാഗം കുഞ്ഞു തമാശകളോടെയുള്ള ആല്‍ബിയുടേയും, സൈറയുടേയും, കുടുംബജിവിതത്തെപറ്റിയാണ്. നിലനില്‍പ്പിനായി പൊരുതുന്ന ഒരു സാധാരണക്കാരനാണ് ആല്‍ബി. സിനിമാക്കാരന്‍ എന്ന പേരില്‍ പ്രതിഫലിക്കുന്ന ഒരു സിനിമാക്കാരനാകാനുള്ള പ്രതീക്ഷയല്ലിത്. പക്ഷെ ഒരു സിനിമാക്കാരന്റെ തന്നെ സംഘട്ടനങ്ങളാണ്. ജീവിതത്തിലേക്കുള്ള പൊരുതലുകളാണ്. രണ്ടാം ഭാഗം മറ്റൊരു മാനത്തിലാണ് കഥ നടക്കുന്നത്. കാലത്തിന്റെ സമ്മര്‍ദ്ദങ്ങളില്‍ നിസ്സഹയനാകുന്ന സാധാരണക്കാരന്‍ ആണ് ഇവിടത്തെ നായകന്‍. പക്ഷെ ചോരതിളപ്പിക്കുന്ന നീളന്‍ വാക്കുകളും, കണ്ണാടികളുമില്ലാത്തൊരു നായകന്‍. മാറിമറിയുന്ന കഥ തുടങ്ങുന്നത് ഇവിടെവച്ചാണ്. മരണവും, ചോരയും. വിഷവും, പിന്നെ മണ്‍വെട്ടിയും. സസ്പെന്‍സുകള്‍ ഇടക്കിടയ്ക്ക് മുന്‍പോട്ട് ചാടി വരുന്നു. കുറ്റങ്ങളുടെ ഇരുണ്ടത. അതുകൊണ്ടുതന്നെ ഓടിക്കൊണ്ടിരിക്കുന്ന...
Image
മലയാള ഭാഷയുടെ വ്യാകരണത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഒരു ഗ്രന്ഥമാണ് കേരളപാണിനീയം. 1917-ല്‍ എ.ആര്‍ രാജരാജവര്‍മ്മയാണ് പാണിനീയം എഴുതിയത്. ഇന്ന് കേരളപാണിനീയത്തിന്റെ സ്വതന്ത്രവും, ലിപി വിന്യാസാത്തില്‍ മാറ്റങ്ങളൊന്നുമില്ലാതെ തനതു ശൈലിയിലുള്ള ഡിജിറ്റല്‍ രൂപം പുറത്തിറങ്ങിയിരിക്കുകയാണ്. സി.വി.ആര്‍ മാമന്റെ നേതൃത്വത്തില്‍ സായാഹ്നയാണ് പാണിനീയം പുറത്തിറക്കുന്നത്. സ്വതന്ത്രമായതുകൊണ്ടുതന്നെ, വര്‍ഷങ്ങളോളം, കേരളപാണിനീയം എന്ന മലയാളത്തിന്റെ ചരിത്രം , ചരിത്രമായിതന്നെ സായാഹ്നയുടെ ആര്‍ക്കൈവില്‍ കിടപ്പുണ്ടാവും. ഡിജിറ്റല്‍ ടൈപ് സെറ്റിംഗ് ലാങ്ക്വേചായ 'ലാടെക് '(LaTeX) -ലാണ് പുസ്തകം നിര്‍മ്മിച്ചിരിക്കുന്നത്. യൂണിക്കോഡ് പതിപ്പായതിനാല്‍ അതിന്റെ പി.ഡി.എഫ് രൂപം ആര്‍ക്കും സ്വതന്ത്രമായി ഡൗണ്‍ലോഡ് ചെയ്യാം. അച്ചടിപതിപ്പിന് പക്ഷെ വിലയുണ്ടാകും. കുത്തക കെട്ടിടങ്ങള്‍ മലയാളത്തേയും, അതിന്റെ തനിമയേയുമൊക്കെ വില്‍ക്കുമ്പോള്‍ സി.വി.ആര്‍ മാമനും, സ്വാതന്ത്രവും, സായാഹ്നയുമൊക്കെ ഇവിടെ വ്യത്യസ്ഥരാണ്. അതിലുപരി എന്നും നിലനില്‍ക്കുന്നതുമാണ്. 380 പുറങ്ങളുള്ള കേരളപാണിനീയത്തിന്റെ വില 220 രൂപയാണു്. ഇതിന്റെ ഓരോ പ്രതിയും വില്ക്കു...
അടച്ചിട്ട ചവര്‍ക്കുന്ന കുപ്പിവെള്ളം. തിരയടിക്കുന്ന വാഹനങ്ങള്‍, അലതല്ലുന്ന ശബ്ദം. നഗരത്തെ കാണാനും കേള്‍ക്കാനും, പച്ചപ്പെന്നപോലെ നന്മയുണ്ടായിരുന്നില്ല. കൊച്ചിയില്‍ നിന്ന്, അതുകൊണ്ടുതന്നെ ഉള്ളിലോട്ട് യാത്രയായി. കടവൂരിലേക്ക്. കാടിന്റെ ഏകാന്തതയോടെ നന്മമരങ്ങളിലേക്ക്, ഒരൂഞ്ഞാല്‍ കെട്ടിയപോലെ. ആ ഊഞ്ഞാല്‍ ആടിതീര്‍ന്നത് ജീവന്‍ ജോസ് മാമന്റെ വീട്ടിലായിരുന്നു. അവിടെ മഴയാണ്. തോരാത്ത മഴ. മാമന്‍ ഞങ്ങള്‍ക്ക് വേണ്ടി മുറ്റത്തുതന്നെ നില്‍പ്പുണ്ടായിരുന്നു. ഞാന്‍ ആദ്യമായാണ് മാമനെ കാണുന്നത്. പക്ഷെ അന്നുതൊട്ടെ അറിയാമായിരുന്നു. സ്പെയിന്‍ രാജകുടുംബം വിക്കീപീഡിയക്ക് നല്‍കിയ ആസ്റ്റൂറിയസ് അവാര്‍ഡ് സ്വീകരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാള്‍ മാമനായിരുന്നു. ഒരു വീക്കീപീഡിയന്‍. തണുത്ത മരങ്ങളും, അലിഞ്ഞുചേരുന്ന മണ്ണുമെല്ലാം ഒരല്‍പ്പനേരത്തേക്ക് എല്ലാം മറന്നുപറക്കാന്‍ ഒന്ന് കൊതിപ്പിച്ചു. വീടും, നാടുമെല്ലാം അപ്പുറത്തെ വരമ്പത്ത്, കിളച്ചുകൊണ്ടിരിക്കുകയാണ്. ഒരുപാട് പൂമ്പാറ്റയും, തുമ്പിയുമെല്ലാം പെയ്ത മഴയെ കാത്ത്, പറക്കാനൊരുങ്ങുന്നു. മാമന്റെ അച്ഛനും, അമ്മയും, എന്തെന്നില്ലാതെ ചിരിച്ചു. നേരത്തിന്റെ ഒരുപാട് പരിചയത്തോടെ. പുല്...
പേരില്ലാ പുസ്തകം 4331 ഡൗണ്‍ലോഡുകളായി. http://books.sayahna.org/ml/pdf/Perilla.pdf
സ്ക്കൂളൊക്കെ തുറക്കാറായി. മഴ കനക്കാറായി. പുത്തന്‍ കുടകള്‍ വേണം, ബാഗുകള്‍, പുത്തനുടുപ്പ്. എന്തായാലും ഇപ്രാവശ്യത്തെ കുടകളായി നമുക്ക് കാര്‍ത്തുമ്പി കുടകള്‍ വാങ്ങാം. അട്ടപ്പാടി ഊരിലെ ആദിവാസി അമ്മമാരുടെ കാര്‍ത്തുമ്പികള്‍......... ഓരോ കുട വാങ്ങുമ്പോഴും അവര്‍ക്ക് അമ്പത് രൂപ കിട്ടും. ഈ അമ്മ ദിനത്തില്‍, ലോകത്തിലെ എല്ലാ അമ്മാര്‍ക്കും എന്ന് മുറവിളികൂട്ടുമ്പോഴും, അതിലല്‍പ്പം അട്ടപ്പാടിയിലേക്കുമായി മാറ്റിവക്കാം. ഇവിടെ നിന്ന് കുടകള്‍ വാങ്ങാം. http://www.karthumbi.com/ https://form.jotform.me/71256226490455
https://www.facebook.com/permalink.php?story_fbid=1896014267350287&id=100008251950930