ഇന്ന് ഉച്ചയ്ക്കു തന്നെ സ്ക്കൂള്‍ വിട്ടു. വല്ലാത്ത ചൂട്. രണ്ട് ബസ്സ് കേറിയിറങ്ങണം. പിന്നെ ഒരു മൂന്ന് കിലോമീറ്റര്‍ നടക്കേം വേണം. ചുറ്റും എവടേം വെള്ളമില്ല. ചുവന്നുതുടുത്ത മരങ്ങളും, കറുത്ത മണ്ണും. ഉള്ളില്‍ പുകയുന്ന തീയാണ്, പുറത്തെ ചൂടിന്റെ കനലാകാം. നടന്ന് വീടെത്തുമ്പോഴേക്കും കനല്‍ കരിക്കട്ടയായി. വീട്ടിനുള്ളിലേക്ക് കയറിയപ്പോഴായിരുന്നു അല്‍പ്പം ആശ്വാസം ലഭിച്ചത്. വിശപ്പൊന്നുമുണ്ടായിരുന്നില്ല, കുറേ വെള്ളംകുടിക്കണം. ഒരു ഭ്രാന്തനെപ്പോലെ ഗ്ലാസ്സിന്റെ അടുത്തേക്ക് പോയി. ഒരു ഭിക്ഷാടനെപ്പോലെ കുടിച്ചു. പുറത്ത് അപ്പോഴും വെയില്‍ കാറ്റ് ആഞ്ഞടിക്കുകയാണ്. തിളച്ചുമറിയുന്ന ഭൂമിയുടെ കണ്ണുനീര്‍. പക്ഷെ ഈ ഭൂമിയില്‍ നമ്മള്‍ മാത്രമല്ലല്ലോ ഈ ചൂടും,വെയിലും താങ്ങികൊണ്ട് എത്രയോ സഹജീവികളും കൂടെയുണ്ട്. അവരൊക്കേയും, വരള്‍ച്ചയില്‍ വേരുകള്‍ പോലെ അലയുന്നുണ്ടാകാം. പുറത്ത്, മുറ്റത്ത് ഒരു പാത്രത്തില്‍ വെള്ളം വച്ചിട്ടുണ്ട്. വെള്ളത്തിനായി അലയുന്ന ആ സഹജീവികള്‍ക്കുവേണ്ടി. ഇന്ന് അവിടേക്ക് കുറേയധികം പക്ഷികളെത്തി. അണ്ണാന്മാരും, ഇഴജന്തുക്കളുമെത്തി. മൊത്തത്തില്‍ ഒരു കുടുംബം പോലെ, ജലം എല്ലാ ബാഹ്യ മതിലുകളേയും, മുറിച്...
Posts
2016 wikipedia indian conference, chandikhand
- Get link
- X
- Other Apps
2016 wikipedia indian conference, chandikhand Hello everybody, my name is abijith and i am from kerala. i am very glad to be here,thanks to malayalam wikipedia, And , it is my first wiki conference, . also it is my first english talk. i know there will be so many mistakes. but i believe mistakes are only a step of winning it. I am here to say a simple explanation about wiki translation and about school wiki. i thinks you peoples will like it. first of all we want a account in wikipedia,in which language you prefers. after creating the account we have to select which language you are translating. its a common language to you it will be simple. in wikipedia now we have a tool for translating. it names as content translation, Content Translation allows you to create an initial version of a Wikipedia page based on an existing version from a different language .The tool is targeted to users that know two or more languages...
- Get link
- X
- Other Apps
ആ വിഷു നാളിലായിരുന്നു അമ്മമ്മ മീനുൂനേം കൂട്ടി വന്നത്. മീനു ഒരു പശുക്കുട്ടിയായിരുന്നു. ഇളം കാപ്പിനിറത്തില്‍, നീളന്‍ കൊമ്പുകളോടുകൂടിയവള്‍. അമ്മമ്മയുടെ വിഷുകൈനീട്ടം. മീനു ആയിരുന്നു ആദ്യ ഓര്‍മ്മകള്‍ക്ക് സ്വന്തമാകുന്ന കൊമ്പുള്ള നാല്‍കാല്‍ ജീവി. ഇരട്ട തൂണുള്ള വീടിന്റെ വശത്തായി കെട്ടിയ തൊഴുത്തിന്റെ കൂട്ടുകാരി. രാത്രിയില്‍ മിന്നുന്ന നക്ഷത്രങ്ങളെപ്പോലെ ഒരുപാട് കിനാവുകള്‍ തന്നെങ്കിലും എനിക്ക് മീനൂനെ പേടിയായിരുന്നു. കൊമ്പു കുലുക്കി, കാല് മടക്കി കുതിച്ചുവരുന്ന മീനുനെയായിരുന്നു ഞനാദ്യം ഓര്‍ക്കുന്നത്. ചുവന്ന കണ്ണുള്ള രാത്രിയുടെ ഒരു പേടിപുതപ്പ്. തണുക്കുമ്പോള്‍ പുതക്കുന്ന പുതപ്പ്. മീനുടെ പിന്നാലെയാണ് പിന്നീട് വേറേം കൂറേം പശുക്കളെത്തിയത്. പക്ഷെ കാലം അവരെയൊക്കെ തിരിച്ച് വിളിച്ചു. അപ്പോഴും ബാക്കി വന്നത് മീനുവായിരുന്നു. അങ്ങനെയിരിക്കെയാണ് മീനൂനും മണികിലുക്കി ഒരു മണികുട്ടി പിറന്നത്. വെളുത്ത, കറുത്ത പുള്ളികളൊടെ ഒരു പുള്ളിക്കാരി. പക്ഷെ ആ പുള്ളിക്കാരിക്കും, തന്റെ പുള്ളികുട നൂവര്‍ത്തി, മണ്ണിന്റെ മഴയില്‍ കുട ചൂടാന്‍ കഴിഞ്ഞില്ല. കാലം ആ കുടയുടേയും, വില്ലൊടിച്ചു. വാലുകൊണ്ട് ഈച്ചയെയാട്ടി, കാലുയര്‍ത്തി, മീനു കാലത്...
- Get link
- X
- Other Apps
നേടിയെടുക്കാനാകാതിരുന്ന സ്വപ്നങ്ങള്‍, കുഴിച്ചിട്ട വിത്തുകള്‍ പോലെ പൊട്ടിമൊളച്ച് വന്‍ വൃക്ഷമാകാറുണ്ട്. സമയ പരിധിയോ, കാലത്തിന്റെ മുള്‍വേലികളോ ഇല്ലാത്ത, ആ വൃക്ഷം പൂക്കും, കായ്ക്കും, പൊഴിയാനിരുന്ന ഇലകള്‍ കൊഴിയ്ക്കും, പച്ചില നാമ്പുകള്‍ വീണ്ടും മുളക്കും, മറ്റൊരു ലോകം വീണ്ടും, വിത്തിടും. അവിടെ കാലത്തിന്റെ, ലംബമായ കറുത്ത വരവരച്ച്, സമയത്തിന്റെ തിരശ്ചീനമായ നീല വര കുറിക്കുമ്പോള്‍ ഓരോ ബിന്ദുവിനേയും, ഓരോ സെക്കന്റുകളാക്കി മാറ്റാം. എന്റെ കാലത്തിന്റെ പൂജ്യം സെക്കന്റിലാണ് ഞാന്‍ ജനിച്ചത്. അതിനുശേഷം പതിനഞ്ച് സെക്കന്റുകള്‍ കടന്നിരിക്കുന്നു, ഈ പതിനഞ്ചാം സെക്കന്റില്‍ കണ്ട സ്വപ്നങ്ങള്‍ മഴക്കാലം പോലെ പെയ്തുതീര്‍ന്ന് ഉറവ പൊന്തിത്തുടങ്ങി. ആ പതിനഞ്ചാം സെക്കന്റെന്ന മാമ്പഴത്തെ വീണ്ടും മുറിക്കുമ്പോള്‍ ആ സ്വപ്നങ്ങളെയൊക്കെ വീണ്ടും ശരിക്കും കാണാം. ആ സെക്കന്റിന്റെ ഒന്നാം സെക്കന്റിലാണ് ഏറ്റവും ദൂരം കൂടിയുള്ള ആ യാത്ര പോയത്. വിക്കിപീഡിയയുടെ ഇന്ത്യന്‍ കോണ്‍ഫറന്‍സിനായുള്ള 3000 കി.മീ താണ്ടിയ ചണ്ഡിഗണ്ട് യാത്ര. അന്നായിരുന്നു സ്വപ്നങ്ങളെ ഏറ്റവും ഉയരത്തില്‍ നിന്ന് കണ്ടത്. ആദ്യത്തെ വിമാന യാത്രയും അന്നായിര...
- Get link
- X
- Other Apps
ആ ക്രിസ്തുമസ്സ് നാളില്‍ അച്ചാച്ഛനുണ്ടായിരുന്നില്ല. ഇരുട്ട് മൂടിയ, നക്ഷത്രങ്ങള്‍ പ്രകാശിക്കാതിരുന്ന ഒരു ആട്ടിടയന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ഉയര്‍ന്ന നെറ്റിത്തടവും, നീണ്ട മൂക്കുോടുകൂടിയ ഉയരം കൂടിയ ഒരാളായിരുന്നത്രേ എന്റെ അച്ഛാച്ഛന്‍. ആ ഇരുണ്ടതയുടേയും, അതേ നക്ഷ്ത്രത്തിന്റെയും, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റേയും, ഓര്‍മ്മനാളാണ് ഇന്ന്. അച്ഛാച്ചന്റെ ശ്രാദ്ധം. ഒരിക്കല്‍ ഇല്ലാതെയാകുന്ന ആ ഇല്ലായ്മ്മക്കുവേണ്ടിയുള്ള ഓരോ കൊല്ലങ്ങളുടെയും, പുസ്തകക്കുറിപ്പുകളുടെ കൂടെ തുന്നിച്ചേര്‍ക്കുന്ന മറ്റൊരു പുതുക്കലാണ് ശ്രാദ്ധ നാളുകള്‍. പൂവിതള്‍ കൊഴിഞ്ഞ് മറ്റൊരു കായ് പൂക്കുന്നതുപോലെ ഓര്‍മ്മകളുടെ, ചിത്രങ്ങള്‍ മനസ്സിന്റെ കടലാസ്സില്‍ ഏതൊക്കെയോ നിമിഷങ്ങളാല്‍ വരച്ചുകൊണ്ടിരിക്കും ഭൂതകാലത്തിലൂടെ അതിന് നിറം നല്‍കും. വര്‍ത്തമാനം നിഴലുകളുണ്ടാക്കും, ഭാവി, ബാക്കിവന്ന വെളുത്ത പ്രതലങ്ങളെ മറ്റൊരോര്‍മ്മയാക്കി മാറ്റും. ഞാനെന്റെ അച്ഛാച്ചനെ നേരിട്ടുകണ്ടിട്ടില്ല. എന്നിരുന്നാലും, അച്ഛാച്ചന്റെ ഓര്‍മ്മകള്‍ ബാക്കിവച്ച ഒരു കുഞ്ഞു ചിത്രം കൈയ്യിലിരിപ്പുണ്ട്. ഒരുപാട് കാര്യങ്ങള്‍ പറയാനാകാതെ വഞ്ചിയേറിപ്പോയ ഒരു വലിയ കഥയുടെ മഷിതീര്‍ന്ന കടലാ...