നേടിയെടുക്കാനാകാതിരുന്ന സ്വപ്നങ്ങള്‍, കുഴിച്ചിട്ട വിത്തുകള്‍ പോലെ പൊട്ടിമൊളച്ച് വന്‍ വൃക്ഷമാകാറുണ്ട്. സമയ പരിധിയോ, കാലത്തിന്റെ മുള്‍വേലികളോ ഇല്ലാത്ത, ആ വൃക്ഷം പൂക്കും, കായ്ക്കും, പൊഴിയാനിരുന്ന ഇലകള്‍ കൊഴിയ്ക്കും, പച്ചില നാമ്പുകള്‍ വീണ്ടും മുളക്കും, മറ്റൊരു ലോകം വീണ്ടും, വിത്തിടും. അവിടെ കാലത്തിന്റെ, ലംബമായ കറുത്ത വരവരച്ച്, സമയത്തിന്റെ തിരശ്ചീനമായ നീല വര കുറിക്കുമ്പോള്‍ ഓരോ ബിന്ദുവിനേയും, ഓരോ സെക്കന്റുകളാക്കി മാറ്റാം. എന്റെ കാലത്തിന്റെ പൂജ്യം സെക്കന്റിലാണ് ഞാന്‍ ജനിച്ചത്. അതിനുശേഷം പതിനഞ്ച് സെക്കന്റുകള്‍ കടന്നിരിക്കുന്നു, ഈ പതിനഞ്ചാം സെക്കന്റില്‍ കണ്ട സ്വപ്നങ്ങള്‍ മഴക്കാലം പോലെ പെയ്തുതീര്‍ന്ന് ഉറവ പൊന്തിത്തുടങ്ങി. ആ പതിനഞ്ചാം സെക്കന്റെന്ന മാമ്പഴത്തെ വീണ്ടും മുറിക്കുമ്പോള്‍ ആ സ്വപ്നങ്ങളെയൊക്കെ വീണ്ടും ശരിക്കും കാണാം. ആ സെക്കന്റിന്റെ ഒന്നാം സെക്കന്റിലാണ് ഏറ്റവും ദൂരം കൂടിയുള്ള ആ യാത്ര പോയത്. വിക്കിപീഡിയയുടെ ഇന്ത്യന്‍ കോണ്‍ഫറന്‍സിനായുള്ള 3000 കി.മീ താണ്ടിയ ചണ്ഡിഗണ്ട് യാത്ര. അന്നായിരുന്നു സ്വപ്നങ്ങളെ ഏറ്റവും ഉയരത്തില്‍ നിന്ന് കണ്ടത്. ആദ്യത്തെ വിമാന യാത്രയും അന്നായിര...
Posts
- Get link
- X
- Other Apps
ആ ക്രിസ്തുമസ്സ് നാളില്‍ അച്ചാച്ഛനുണ്ടായിരുന്നില്ല. ഇരുട്ട് മൂടിയ, നക്ഷത്രങ്ങള്‍ പ്രകാശിക്കാതിരുന്ന ഒരു ആട്ടിടയന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ഉയര്‍ന്ന നെറ്റിത്തടവും, നീണ്ട മൂക്കുോടുകൂടിയ ഉയരം കൂടിയ ഒരാളായിരുന്നത്രേ എന്റെ അച്ഛാച്ഛന്‍. ആ ഇരുണ്ടതയുടേയും, അതേ നക്ഷ്ത്രത്തിന്റെയും, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റേയും, ഓര്‍മ്മനാളാണ് ഇന്ന്. അച്ഛാച്ചന്റെ ശ്രാദ്ധം. ഒരിക്കല്‍ ഇല്ലാതെയാകുന്ന ആ ഇല്ലായ്മ്മക്കുവേണ്ടിയുള്ള ഓരോ കൊല്ലങ്ങളുടെയും, പുസ്തകക്കുറിപ്പുകളുടെ കൂടെ തുന്നിച്ചേര്‍ക്കുന്ന മറ്റൊരു പുതുക്കലാണ് ശ്രാദ്ധ നാളുകള്‍. പൂവിതള്‍ കൊഴിഞ്ഞ് മറ്റൊരു കായ് പൂക്കുന്നതുപോലെ ഓര്‍മ്മകളുടെ, ചിത്രങ്ങള്‍ മനസ്സിന്റെ കടലാസ്സില്‍ ഏതൊക്കെയോ നിമിഷങ്ങളാല്‍ വരച്ചുകൊണ്ടിരിക്കും ഭൂതകാലത്തിലൂടെ അതിന് നിറം നല്‍കും. വര്‍ത്തമാനം നിഴലുകളുണ്ടാക്കും, ഭാവി, ബാക്കിവന്ന വെളുത്ത പ്രതലങ്ങളെ മറ്റൊരോര്‍മ്മയാക്കി മാറ്റും. ഞാനെന്റെ അച്ഛാച്ചനെ നേരിട്ടുകണ്ടിട്ടില്ല. എന്നിരുന്നാലും, അച്ഛാച്ചന്റെ ഓര്‍മ്മകള്‍ ബാക്കിവച്ച ഒരു കുഞ്ഞു ചിത്രം കൈയ്യിലിരിപ്പുണ്ട്. ഒരുപാട് കാര്യങ്ങള്‍ പറയാനാകാതെ വഞ്ചിയേറിപ്പോയ ഒരു വലിയ കഥയുടെ മഷിതീര്‍ന്ന കടലാ...
- Get link
- X
- Other Apps
ആദ്യമായി നാടകത്തിന് എഴുതിയ സ്ക്രിപ്റ്റ് അങ്ങനെ നാടകമായി. സ്ക്കൂളിലെ സൗഹൃദ ക്ലബിന്റെ ചടങ്ങില്‍ വച്ചായിരുന്നു ആ നാടകം, തന്റെ എല്ലാ മുഖങ്ങളും കാട്ടി, എല്ലാവര്‍ക്കു മുന്നിലും നൃത്തം ആരംഭിച്ചത്. സ്ക്കൂള്‍ എത്തി ക്ലബിന്റെ ചടങ്ങെത്തുംവരെയും നാടകത്തിന്റെ സ്ക്രിപ്റ്റ് ചുക്കിചുളുങ്ങിയ കടലാസുമാത്രമായിരുന്നു. പെട്ടെന്നായിരുന്നു, തിളക്കവും , നിറവും ഇല്ലാത്ത എന്നാല്‍ ഏറ്റവും വിലപിടിപ്പുള്ള ഒന്നായി അത് മാറിയത്. കൂട്ടുകാരെയെല്ലാവരേയും വിളിച്ചുകൂട്ടി. ഓരോരുത്തര്‍ക്കും ആനയുടെ നെറ്റിപ്പട്ടം പോലെ ഓരോ കഥാപാത്രങ്ങളെ വച്ചുകെട്ടി, സമയം ഒരു ചങ്ങലായായി പിടിവലി തുടങ്ങി..... ഉള്ളില്‍ പ്രസംഗങ്ങളുടെ ആരവം മുഴങ്ങികേട്ടു.. ഇനി സമയം ഇല്ല. കഥവായിച്ച്, ഓരോ കൂട്ടുകാരും ആ കഥാപാത്രങ്ങളായി മാറി. ചുളുങ്ങിയ കടലാസ് നിവരാന്‍ തുടങ്ങി. ഇടക്ക് തമാശകള്‍ തെന്നിമാറി, ഇടയ്ക്ക് ഓര്‍മ വന്നും, വരാതെയും, സംഭാഷണങ്ങള്‍ നാവിലെത്താറായി. വീണ്ടുമൊരു സംശയം, ഇനി ഈ നാടകമൊന്നും അഭിനയിക്കണ്ട...... അല്ലെങ്കിലും എന്തിനാ........ ഇടയ്ക്ക് എവിടെന്നൊക്കെയോ, നശിക്കപ്പെടാന്‍ കഴിയാത്ത ഊര്‍ജ്ജം വരണ്ട നാവിലും, ഇരുണ്ട മുറിയിലുമെത്തി. നാടകം വ...
- Get link
- X
- Other Apps
വീട്ടിലെ ഉമ്മുക്കൊലുസു ഇന്ന് പ്രസവിച്ചു. പക്ഷെ, കുട്ടി കണ്ണ് തുറന്നിരുന്നില്ല.. കുഞ്ഞുവിരലുകള്‍ അനക്കിയില്ല. ഉമ്മു കരയുകയായിരുന്നു. ചിലങ്കയണിഞ്ഞ കാലുകള്‍ കിലുക്കി, ഉമ്മു, എങ്ങോട്ടെന്നില്ലാതെ ഓടിക്കൊണ്ടിരുന്നു. ഉള്ളില്‍ നിന്ന്, പോളയടയാതിരുന്ന ഒരു കുഞ്ഞു ശബ്ദം അലമുറയിട്ടു. ഉള്ളില്‍ നിന്ന് പച്ചിലകള്‍ ഒന്നൊന്നായി പുറത്തേക്ക് പറന്നുവന്നു, ആ ഇലകള്‍ ജീവന്റെ തുടിപ്പ് ഉരുവിട്ടു. അത് ഉമ്മൂന്റെ കുട്ടിയായിരുന്നു. അപൂര്‍ണമായ വേദന. ആ ശബ്ദത്തിന് ആരേയും വേദനിപ്പിക്കാനാകില്ല. ആ ശബ്ദം ഒരു വേദനയുടേതുമായിരുന്നില്ല.. വീണ കാല്‍വെയ്പ്പുകള്‍ തെന്നിയ ഒരു ചുവട്. ശബ്ദത്തിന് നിലയ്ക്കാനായില്ല. ഹൃദയം നെയ്യുന്ന മുറിവുകളുടെ കീറിയ തുണി അവിടെ ആ ശബ്ദത്തിന്റെ കണ്ണീരൊപ്പുന്നുണ്ടായിരുന്നു. ആ അലര്‍ച്ച അടുത്തേക്കടുത്തേക്ക് വന്നു, എന്നിലലിഞ്ഞുചേര്‍ന്നു. ഇപ്പോഴത് ചുറ്റിലും കേള്‍ക്കാം. മുറ്റത്തെ മാവും, കൊമ്പിലെ മീന്‍കൊത്തിയും, ആ ശബ്ദമുരുവിട്ടു. കിതച്ചകൊണ്ടുമ്മു, അടുത്തേക്കോടിവന്നു. അവള്‍ സംസാരിക്കുന്നുണ്ടായിരുന്നു. എന്നിലെ എന്നെ എവിടെയെങ്കിലും കണ്ടോ.... ആ ഞാന്‍ കരയുകയായിരുന്നു, ആ ശബ്ദം നിനക്ക് കേള്‍ക്കുന്നില്ലേ.. ഉ...
- Get link
- X
- Other Apps
# വരി # വര ഞാന്‍ അഞ്ചിലായിരിക്കുമ്പോള്‍ ഏട്ടന്‍ ഏഴിലായിരുന്നു. രണ്ട് സ്ക്കൂളുകള്‍. എനിക്ക് വീട്ടിലേക്ക് നടന്നാല്‍ മതി. പക്ഷെ ഏട്ടന് ബസ്സ് കയറി നടന്നെത്തേണ്ട ദൂരമുണ്ട്. അന്നൊക്കെ ബസ്സ് അതിന്റെ വലുപ്പം പോലെ ഒരു വലിയ സംഭവവും, തലകറങ്ങി ഛര്‍ദ്ദിക്കുന്ന ഒരു ഭീകര വസ്തുവുമായിരുന്നു. അങ്ങനെയൊന്നിലാണ് ഏട്ടന്‍ എപ്പഴും വരുക. അങ്ങനെ ഒരു ദിവസമായിരുന്നു പതിവിലേറെ വൈകിയിട്ടും ഏട്ടനെ കാണാതിരുന്നത്. അമ്മയും, അച്ഛനും, ഫോണുകൊണ്ട് ആരെയൊക്കെയോ വിളിച്ചുകൊണ്ടിരുന്നു. അവരുടെ മുഖം എന്തൊക്കെയോ, നിറങ്ങളാല്‍ മൂടിയിരുന്നു. അപ്പോഴെവിടെയും ഏട്ടനെ കണ്ടില്ല. പെട്ടെന്ന് അച്ഛൻ ബൈക്കെടുത്ത് പാഞ്ഞുപോയി. ഇരുട്ട് ഇരട്ടികൊണ്ടിരുന്നു. സമയമേറെ വൈകി. ഏട്ടന്‍ ബസ്സ് മാറി കേറി, ദൂരെ അങ്ങെവിടെയോ എത്തിയത്രേ.. അവിടെയായിരുന്നു,പ്രീത വല്ല്യേമ്മയുടെ വീട്. വല്ല്യേമ്മയായിരുന്നു ഏട്ടനവിടെയുള്ള കാര്യം വിളിച്ചുപറഞ്ഞത്. തിരിച്ച് വരുമ്പോള്‍ ഇരുട്ടിയ ഇരുട്ടിനേക്കാള്‍ ഇരുണ്ട മുഖത്തോടെയായിരുന്നു ഏട്ടന്‍ വന്നത്. മൂളുന്ന കൂമന്മാരുടെ ശബ്ദം പോലെ ഏട്ടന്‍ ഒന്നിനും മറുപടി പറഞ്ഞില്ല. അന്ന് വീട്ടില്‍ എന്തൊക്കെയോ, ഒഴുകിപോകാതെ കെട്ടിക്കിടക്കുന്നുണ്ടായ...