Posts

അമ്മ

ഞാനാദ്യമായി സ്വപ്നം കണ്ടത്, എനിക്കുവേണ്ടിയായിരുന്നു. ആ സ്വപ്നത്തിന്റെ വഴിത്താരയിലുടനീളം, ഞാനെന്നെ കണ്ടു. വിരിഞ്ഞ ഓരോ പൂക്കളും, എന്നെതന്നെ പ്രതിഫലിപ്പിച്ചുു. ദൂരെ, നാഗസാക്കിയും, ഹിരോഷിമയും, പുകഞ്ഞുകൊണ്ടിരുന്നു. ആ പുകചുരുളുകൾ, ചുരുട്ടി, വലിച്ചു കേറ്റിയ ശ്വാസം എന്നിൽ വീണ്ടും സ്വപ്നങ്ങളുണ്ടാക്കി. പക്ഷെ, ജീവിതം ബോർഡായി തിരിഞ്ഞ അടുക്കളയുടെ കറുത്ത ചുമരിൽ, വെളുത്ത ചോക്കെന്ന വിരലുകൊണ്ട്, അമ്മ അടുപ്പ് പുകച്ച്, ഉൗതി, തീയുണ്ടാക്കി. അമ്മയ്ക്ക് പുറം പണിയൊന്നുമില്ല. പക്ഷെ അമ്മ ചുമട്ടുകാരിയാണ്. എന്നും അതിരില്ലാത്ത ആകാശം പോലെ വീട് നെയ്ത് കൂട്ടിയ കിനാവുകളുടെ സ്വപ്നചുമടുകൾ താങ്ങി അമ്മ ചുമട്ടുകാരിയായി. റിട്ടയർമെന്റോ, പെൻഷനോ ഇല്ലാത്ത ഒരു ചുമട്ടുകാരി.......
Image
കാലത്തിന്റെ സമയം നോക്കാൻ നമ്മളും കാലമാകണം. പക്ഷെ ഇടയ്ക്കൊക്കെ ആ കാലം ചിലരുടേയൊക്കെ സമയത്തെ ഇല്ലാതാക്കാറുണ്ട്. വീട്ടുമുറ്റത്ത്, മുത്തശ്ശിമാവിൻ ചോട്ടിൽ കരിഞ്ഞ ഇലയിടുക്കുകൾക്കിടയിൽ ഇന്ന് വീട്ടിലെ ആറ് ഘടികാരങ്ങൾ നിലച്ചു. ആ ഘടികാരങ്ങൾ ജീവനുള്ള, കുടംബത്തിലെ അംഗങ്ങളായ കോഴികൾ തന്നെയായിരുന്നു. പുതുതായി വിരിഞ്ഞ്, ചിറകടിച്ച കുഞ്ഞൻ കോഴികളും, പിന്നെ കരുമിയെന്ന തള്ളക്കോഴിയും, ചാത്തനും. അവരുടെ സെക്കന്റ് സൂചികൾ മിടിക്കാതായപ്പോൾ അന്ത്യത്തിലേക്കുള്ള സെക്കന്റുകൾ എണ്ണപ്പെട്ടു. മിനുട്ട് സൂചിയും, നിലച്ചപ്പോൾ ഇനി മിനുട്ടുകൾ മാത്രം. പടിപടിയായി,തോൽവിയിൽ നിന്ന് വിജയത്തിലേക്ക് പാറുന്നതുപോലെ ആ ഘടികാരങ്ങളോരോന്നായി നിലച്ചുകൊണ്ടിരുന്നു. ആദ്യം തള്ളകോഴികളും കുഞ്ഞുങ്ങളുമായിരുന്നു, അവിടെ കാലം പ്രതിഷ്ടിച്ചത് നീണ്ട വാലുള്ള, കൂ‍ർത്ത നഖമുള്ള ഒരു പോക്കാനെ. ഇരുട്ട് എപ്പോഴും ഒരു കാലമാകുന്നത് ഇതുകൊണ്ടാവാം. ആ കാലത്തെ എനിക്ക് കാണാൻ കഴി‍ഞ്ഞില്ല, ഇരുട്ട് മൂടി മറഞ്ഞ് മനസ്സിനേയും അതിരുട്ടാക്കിയിരിക്കാം. പക്ഷെ ഈ ഇരുട്ടിലും അവരുടെ നിലവിളികൾ മുഴങ്ങികേൾക്കാമായിരുന്നു. ആകാശത്തെ, പിളർത്തും പോലെ ദയനീയമായി ഉയർന്നും, താഴ്ന്നുമുള്ള ആ ശബ്ദങ്ങ...
Image
നിറമില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാൻ എളുപ്പമാണ്, കാരണം നാമിന്ന് ജീവിക്കുന്നതും, അത്തരമൊരു ലോകത്തുതന്നെ, ഈ ലോകത്തെ, നിറമില്ലാത്ത ലോകത്ത് ജീവിക്കുന്നവരെയായിരുന്നു നാം കാഴ്ചയില്ലാത്തവരെന്ന് വിളിച്ചിരുന്നത്. പക്ഷെ അവരുടെ ജീവിതം നിറമില്ലാതാകുന്നത് നാമൊക്കെ അവരിലെ നിറങ്ങളെ കാണാത്തതുകൊണ്ടല്ലേ. ഇന്ന് വായിച്ചത് വിനേകയെകുറിച്ചായിരുന്നു. പാലക്കാട് ജില്ലയിലെ എൻഡോസൾഫാൻ ബാധിതമേഖലയായ മുതലമടയിലാണ് വിനേകയുടെ വീട്. പക്ഷെ ആ കുഞ്ഞനിയത്തിയുടെ ജീവിതം നാം മനസ്സിലാക്കുന്ന നിറങ്ങൾകൊണ്ടായിരുന്നില്ല. ഒന്നരവയസ്സായിരുന്നപ്പോൾ കാഴ്ചനഷ്ടപ്പെട്ട ഒരു കുഞ്ഞനിയത്തി. ഹെലൻ കെല്ലർ സ്ക്കൂളിലെ ഏഴാം ക്ലാസ്സിലാണ് വിനേക പഠിക്കുന്നത്. പക്ഷെ വിനേകയുടെ ജീവിതത്തിലേക്ക് പുതിയൊരു അഥിതിയും വന്നുചേർന്നിരുന്നു. തലയിലെ ട്യൂമർ.. ഇനിയും എത്രകാലം ജീവിതത്തിന്റെ താൻ കാണാത്ത നിറങ്ങളെ, കണ്ടുകൊണ്ടിരിക്കുന്ന നിറങ്ങളെ കാണുമെന്നറിയില്ല. അതറിഞ്ഞിട്ടാവാം, ഈ കുഞ്ഞനിയത്തി, എല്ലാം പാടിതീർക്കുന്നത്. മധുരസംഗീതത്തെ, തന്നിലെ വറ്റിയ നിറങ്ങൾ ചാലിച്ച് വിയർക്കുന്ന ജീവിത്തിനായി പാടുന്ന സംഗീതം. എല്ലാ അവധിക്കാലത്തും,അച്ഛൻ വിനേകയുടെ കുഞ്ഞനിയത്തിയെ അരികിലേക്ക...
Image
പ്രതിഭകൾക്ക് കാലത്തെ നേരത്തേ അറിയാം, ആ കാലമെത്തുന്ന സമയവും അവർക്കറിയാം. ചുരുക്കിയാൽ അവർ തന്നയാണ് കാലവും. ഇന്ന് അങ്ങനെയൊരു പ്രതിഭയെ അറിഞ്ഞു. ക്ലിന്റ് എന്ന ചെറിയ വലിയ മനുഷ്യനെ. ഞാൻ ചെറുതായിരിക്കുമ്പോൾ ക്ലിന്റിനെക്കുറിച്ചുള്ള കഥകൾ വായിച്ചിരുന്നു.(ഇപ്പോഴും ചെറുത് തന്നെ) പിന്നീട് കുറച്ച് കാലത്തിന് ശേഷം ഇന്ന് വീണ്ടും ആ കഥകൾ കേട്ടു. നൊമ്പരപ്പിക്കുന്ന കുറേ , കുറച്ച് കഥകൾ. 2500 ദിവസങ്ങൾ മാത്രം ജീവിച്ച് 25000-ൽ അധികം ചിത്രങ്ങൾ വരച്ച ക്ലിന്റിന്റെ കഥ. ക്ലിന്റ് ജനിച്ചത് എഴുപതുകളിലെ എറണാകുളം നഗരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ക്ലിന്റിന്റെ പേരും, ജനനവും എല്ലാം അച്ഛനമ്മമാർ നേരത്തേ കണക്കൂക്കൂട്ടി വച്ചതായിരുന്നു, പക്ഷെ ക്ലിന്റിന്റെ മരണത്തെ ക്ലിന്റ് തന്നെ കൂട്ടിയും, കിഴിച്ചും വച്ചിരുന്നോ. ക്ലിന്റ് ആദ്യമായി വരച്ചത് ഒരു പൂർണ്ണവൃർത്തമായിരുന്നു, അതിൽ നിന്നും ആ കലാകാരൻ ഓർത്തെടുത്തതും,നമ്മോട് പറയാനുദ്ദേശിച്ചതും, എന്തായിരിക്കാം. അന്ന് ക്ലിന്റിന് ആറ് മാസമാണ് പ്രായം. ഒരു ആറുമാസപ്രായക്കാരൻ വരച്ച വൃത്തത്തിന് പക്ഷെ ഇന്ന് പഴക്കം ഏറെയാണ്. ആ വൃത്തത്തിൽ നിന്ന് ചോക്കിലേക്കും, ക്രയോണിലേക്കും, പിന്നെ അനന്തതയിലേക്കുമായി...

പ്രതിഭകൾക്ക് കാലത്തെ നേരത്തേ അറിയാം,

Image
‪#‎ എന്റെസ്ക്കൂൾ‬ ‪#‎ ആദ്യസ്ക്കൂൾദിനം‬ ചിതറികിടക്കുന്ന പുസ്തക താളുകൾ പോലെയായിരുന്നു, എന്റെ ആദ്യത്തെ സ്ക്കൂൾ ജീവിതത്തിന്റെ ഓർമകൾ. ഞാനാദ്യമായി സ്ക്കൂളെന്ന് കേൾക്കുന്നതും, അന്ന് ആദ്യമായി സ്ക്കൂളിലേക്ക് പോകുമ്പോഴായിരുന്നു. അതുകൊണ്ടുതന്നെ അതെന്താണെന്നുള്ള ഉത്സാഹത്തിൽ അന്നവിടെയെത്തി. പക്ഷെ കുറേപേർ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അതിരില്ലാതെ അണപൊട്ടി. അന്ന് എനിക്കുമാത്രം കരച്ചില് വന്നില്ല. അമ്മ അടുത്തുള്ളതുകൊണ്ടാവാം, അന്നിൽ നിന്ന് ചിന്തിക്കുമ്പോൾ പക്ഷെ ഞാൻ ഇത്രയും ക്ലാസ്സുകൾ കടക്കുമെന്ന് ചിന്തിച്ചിട്ടേയില്ലായിരുന്നു. എന്നും എനിക്ക് സ്ക്കൂളിലേക്ക് പോകേണ്ടി വരുമെന്നും ചിന്തിച്ചിട്ടില്ല... അന്ന് ചിന്തയൊക്കെ ഈ സ്ക്കൂളെന്ന് സംഭവം എന്തായിരുന്നു എന്നായിരുന്നു. ചിലപ്പോൾ എല്ലാവർക്കും സ്ക്കൂളൊരു ഭീകര ജീവിയായി തോന്നിയിരിക്കാം. കണ്ട കൂട്ടുകാരെയൊക്കെ വീണ്ടും കണ്ടു, കൂട്ടബെല്ലടിക്കും നേരം അന്നത്തെ കളിയെക്കുറിച്ച് ചർച്ചയായി. പിന്നെ നേരെ വീട്. സ്ക്കൂളിനും, വീടിനും തമ്മിൽ വ്യത്യാസങ്ങൾ കാണാൻ കഴിഞ്ഞിരുന്നില്ല. വീടും അന്ന് സ്ക്കൂളായിരുന്നു. പിന്നെ, പിന്നെ ക്ലാസ്സുകൾ കേറുന്തോറും വീട്ടിൽ നിന്ന് സ്ക്കൂൾ ഒരുപാ...
രാത്രി ഒമ്പതേ മുക്കാലിനുള്ള അമൃതയിൽ കയറി. കൊല്ലത്തെ പെരുമണ്ണിലെ തണൽ എന്ന സംഘടന നടത്തുന്ന അവധിക്കാല ക്യാമ്പിലേക്കാണ് യാത്ര. കുറച്ച് കുലുക്കവും, കുറച്ച് ഉറക്കവും, കുറേ പ്രതീക്ഷയുമായി അങ്ങനെ പുലർച്ചെ നാലരയ്ക്ക് കൊല്ലമെത്തി. കൂടെ എന്റെ രണ്ടേട്ടന്മാരുമുണ്ടായിരുന്നു. സ്റ്റേഷനെത്തിയപ്പോൾ തന്നെ ദിലീപ് മാമൻ അവിടെയുണ്ടായിരുന്നു. അഷ്ഠമുടിക്കായലിന്റെ കടൽചേരുന്ന വക്കത്ത് അഷ്ടമുടി വില്ലയിൽ ആ പുലർച്ചയെ ഒന്നുറക്കി. പ്രഭാതത്തിൽ വരവേറ്റതും കായൽതന്നെയായിരുന്നു. കായലിറങ്ങി ഒന്ന് കുളിച്ച്, ടോസ്റ്റും,ജാമും, മുട്ടയും ചേർത്ത് രാവിലത്തെ ഭക്ഷണം കഴിച്ചു. പിന്നെ ക്യാമ്പിലേക്ക്. അവിടെ കൂറേ കൂട്ടുകാരുണ്ടായിരുന്നു. കൊല്ലത്തെ പെരുമണ്ണിന്റെ കൂട്ടുകാർ. രണ്ട് മണിക്കായിരുന്നു, എന്റെ സെഷൻ വച്ചിരുന്നത്. നേരത്തേ വന്നതുകൊണ്ട് അതും നേരത്തേയായി. കുഞ്ഞനനിയനനിയത്തിമാർ എന്നെ പുഞ്ചിരിയോടെ നോക്കി. പിന്നെ എന്റെ അനുഭവങ്ങൾ , എല്ലാവരു‍ടേയും ഭാഷയിൽ അവരിലേക്കെത്തിച്ചു. അവസാനം അവിടൊയുള്ളൊരു അനിയന്റെ ചിത്രവും വരച്ച്, അവരിലേക്കുതന്നെ പോയി. ഉച്ചഭക്ഷണം കഴിഞ്ഞ്, എല്ലാവരുമൊത്ത് ഒരു ഫോട്ടോയുമെടുത്തു. അന്നാദ്യമായി കുറേ അനിയനനിയത്തിമാരുണ്ടായിരുന...