Posts

‪#‎ ഇന്നുവായിച്ചത്‬ തെലുങ്കാനയിലെ ഒരു മ്യൂസിയത്തിലാണ് കഥ നടക്കുന്നത്. മ്യൂസിയത്തില്‍ 1930 കളിലാണ് ഈജിപ്തില്‍ നിന്ന് വന്നവര്‍ 300 BC യിലോ 100 BC യിലോ ജീവിച്ചിരുന്ന ഒരു മമ്മിയെ ഈ മ്യൂസിയത്തിലേക്ക് സൂക്ഷിക്കാനായി കൊണ്ടുവന്നത്. പകുതി പൊട്ടിപൊളിഞ്ഞ അവസ്ഥയില്‍ ചില്ലുകൂട്ടിലാണ് ഈ മമ്മിയുടെ ഇപ്പോഴത്തെ കിടത്തം. ഇതിന്റെയുള്ളിലുള്ളത് ഒരു ഫെറോ യുടെ 16-ോ 18-ോ വയസ്സുള്ള മകളാണ്... എന്നാല്‍ ഒന്നുണ്ട്. ഈ മമ്മി എണീച്ചുവരുമോ എന്ന ഭയന്ന് നമ്മളാരും അതിന്റെ അടുത്തുപോകാന്‍ പോലും ഭയക്കുകയാണ്. മമ്മികളെ കുറിച്ച് പഠിക്കുന്ന ഈജിപ്തിലെ ടാരെക്ക് അല്‍ അവാഡിയെ ഇവിടേക്ക് കൊണ്ടുവന്നാണത്രേ ഇപ്പോള്‍ ഈ മമ്മിയേകുറിച്ച് പഠനങ്ങള്‍ നടത്തുന്നത്... എക്സ-റേ പഠനങ്ങളനുസരിച്ച് മമ്മിയുടെ ഒരേയൊരു പല്ലുമാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ...... അങ്ങനെ നമ്മടെ നാട്ടിലും മമ്മിയെത്തി. രാത്രീല് കൈയ്യും നീട്ടി ശബ്ദവും ഉണ്ടാക്കി അങ്ങനെ നടക്കാന്‍
Image
ഇന്നലെകളില്ലാത്ത ഇന്ന് A DAY WITHOUT YESTERDAY
Image
അങ്ങനെ, തിരുവാതിര തിരിഞ്ഞൊന്നു നോക്കാതെ തിരയിളകുംപോലെ വന്നെത്തി. തിരുമുറിയാ പെയ്യുന്ന തിരുവാതിര, കുതിരകളെ പോലെ കുതിച്ചുവന്നത് ഞാന്‍ സ്ക്കൂളിലേക്ക് പോകുന്ന സമയത്തായിരുന്നു. നടന്നുനടന്ന് ബസ്റ്റോപ്പിലെത്തും നേരം, മൂര്‍ച്ചയുള്ള അവന്റെ നഖങ്ങള്‍ കൊണ്ട് വീശി കാറ്റുകൊടുങ്കാറ്റായി.പറക്കുന്ന അവന്റെ ചിറകുകളില്‍ ഏറ്റ മുറിവിന്റെ ചോരയില്‍ മഴപെയ്തു. മഴ ചെരിഞ്ഞും,നിവര്‍ന്നും,വളഞ്ഞും,പുളഞ്ഞും,ഒഴുകാനായി പെയ്തുകൊണ്ടിരുന്നു.. അപ്പോഴാണ് കുഞ്ഞു മഴതുള്ളികളെ തട്ടിത്തെറിപ്പിച്ച് സ്ക്കൂളിന്റെ ഗന്ധം പരത്തി,നിവര്‍ത്തി ഒരു സ്വകാര്യന്‍ (ബസ്സ്) പാഞ്ഞു വന്നത്. വേഗം അതില്‍ കയറി. അതിനുള്ളിലേക്കു കയറിയപ്പോള്‍ സമയവും,കാലവും,മഴയും നിശ്ചലമായതുപോലെ തോന്നി. അറിയാതെതന്നെ ബസ്റ്റോപ്പുകള്‍ മാറി മാറി വന്നുകൊണ്ടിരുന്നു. വേഗം തന്നെ സ്ക്കൂളിന്റെ സ്റ്റോപ്പുമെത്തി. അവിടമിറങ്ങിയപ്പോഴാണ് വീണ്ടും സമയവും,കാലവും,മഴയും തുടങ്ങിയത്. അപ്പോഴും മഴയ്ക്ക് ശമനമില്ല. അവന്‍ ആഞ്ഞുവീശികൊണ്ടിരുന്നു. നനഞ്ഞ യൂണിഫോമുമായി ക്ലാസ്സിലെത്തി. എന്നോടൊപ്പം കുടയും,ബാഗും നനഞ്ഞിരുന്നു. എന്നാല്‍ എന്നോടാരോടും പറയാതെ തിരുവാതിര മഴ അവളായി മാറി. വെയില്‍ വന്...
Image
ഇന്നലെ രാത്രി മഴ എന്നോട് പറഞ്ഞിരുന്നു. ഞാന്‍ വരണ്ടൊലിച്ച ആയിരങ്ങളുടെ കണ്ണീരകറ്റാന്‍ ഇതാ പെയ്യാന്‍ പോകുന്നു.. ആ നാളുകള്‍ ചരിത്രത്തിന്റെ കലണ്ടറില്‍ പുറത്തുപോകാനാവാത്ത വണ്ണം ചുവപ്പു മഷിയുടെ  വൃത്തത്തിലായി. ഇന്ന് രാത്രി മഴ എന്നോട് പറഞ്ഞു. ഞാന്‍, ഇന്ന് കണ്ണീരകന്ന, ഒരിക്കല്‍, വരണ്ടൊലിച്ചിരുന്ന ആയിരങ്ങളെ, പതിനായിരങ്ങളെ കണ്ണീരിലാഴ്ത്താന്‍ ഇതാ പെയ്യാന്‍ പോകുന്നു... ആ നാളുകളും ചരിത്രത്തിന്റെ കലണ്ടറില്‍ ഓടിക്കളിക്കാനാവാത്ത വിധം ചുമപ്പ് മഷിയില്‍ വൃത്തത്തിലായി. നാളെ, രാത്രി മഴ എന്നോട് പറയും. ഇന്നലെ കണ്ണീരില്‍ നിന്ന് കണ്ണുകളിലേക്ക് മാറിയവര്‍ ഇന്ന് കണ്ണുകളില്‍ നിന്ന് കണ്ണീരിലേക്ക് മാറിയവര്‍, അവരെല്ലാവരും നാളെ എന്നേയും ചരിത്രത്തിന്റെ കലണ്ടറില്‍ പെയ്യാനൊരു ദിനമില്ലാതെ, പെയ്തൊഴിയാന്‍ കഴിയാത്ത വിധം ചുമപ്പു മഷിയില്‍ വൃത്തത്തിലാക്കും...
Image
എനിക്ക് പിറന്നാളുകള്‍ ഇഷ്ടമല്ല... ഒരോ പിറന്നാളിലും എന്റെ വയസ്സ് കൂടും, ജീവിതം കുറയും..
Image
വീട് ഒരു സ്മാരകമാകുന്നത് എപ്പോഴാണ്. കുഞ്ഞു,കുരുന്നുകിനാവുകളുടെ കളിയൊച്ചകള്‍ നിലക്കുമ്പോള്‍, ഏട്ടനനിയന്റെ തല്ലുകൂടല്‍,തളിര്‍ക്കാതിരിക്കുമ്പോള്‍, ഞങ്ങളുടെ കുറുമ്പുകള്‍ , അമ്മേടെ വഴക്കുകള്‍ പൂക്കാതിരിക്കുമ്പോള്‍. അപ്പോഴെന്തു സംഭവിക്കും ഘടികാരത്തില്‍ തിരിഞ്ഞു തിരിഞ്ഞു തിരിഞ്ഞ സൂചികള്‍ തിരിയാതാവും. വീടുകള്‍ കല്ലുടഞ്ഞ ചില്ലുകള്‍, പോലെ ചിന്നംപിന്നമായി ചിതറും.. കട്ടുറുമ്പന്മാര്‍ ഊഞ്ഞാലാടിയ നിലങ്ങള്‍ നിലംപൊത്തി,നിലംപൊത്തി,നിലംപൊത്തും... വീടൊരു പൂന്തൊട്ടമാകുന്നതെപ്പോഴാണ് മയങ്ങികൊഴിഞ്ഞ,കിനാവുകള്‍ വീണ്ടും പൂത്ത് തളിര്‍ത്ത് വീട്ടിലെത്തുമ്പോള്‍, മാറാല പിടിച്ച വീടിന്റെ മനസ്സില്‍ കാറ്റാടിയുടെ കറക്കം വിടരുമ്പോള്‍, കുഞ്ഞു കീശകള്‍ മിഠായികളാല്‍ നിറയുമ്പോള്‍,ചുണ്ടില്‍ പരതുമ്പോള്‍.. കിളികളികള്‍ മാനത്ത് ഉയര്‍ന്ന്, കിളികള്‍ മണ്ണിലൊന്നിറങ്ങി, കളികള്‍ കുഞ്ഞന്റെ കണ്ണില്‍ മുഴുകി ഒന്ന് തുഴയുമ്പോള്‍ ഓരോരിലും ഉറങ്ങികിടക്കുന്ന സ്മാരകങ്ങളും,മറക്കാനാവാത്ത ബാല്യത്തിന്റെ നിറവില്‍ പൂന്തോട്ടങ്ങളാവും..... പൂക്കാലം പൊഴിക്കും.......

#‎വരി‬ ‪#‎വര‬

Image
#‎ വരി‬   ‪#‎ വര‬ പൂവിനില പച്ചനിറം, വാനത്തിന്‍ മേഘം കറുപ്പ് നിറം, പൂവിനൊരിതള്‍ ചുവപ്പ് നിറം, മേഘത്തിന്‍ മഴ വെളുപ്പ് നിറം, വരക്ക് നിറം പല നിറം, അമ്മക്ക് കുട്ട്യോള്‍ ഒരു നിറം..