അധിവേഗം ചീറ്റ അധിവേഗം തന്നെ നശിക്കുന്നുണ്ടല്ലോ. എന്നാല് മെല്ലെ ഇഴയുന്ന ഒച്ച് കാലത്തെ അതിജീവിച്ച് മുന്നോട്ട്. അതിരില്ലാത്ത,അനന്തതയാര്ന്നതുപോലെ ഒച്ചിന്റെ പൊറന്ത ോട്. ഒരു ബിന്ദുവില് നിന്നും അനന്തതയിലേക്ക്. ഈ രൂപം കണ്ടിട്ടാവുമോ പ്രപഞ്ചത്തിന്റെ സ്റ്റാന്റേഡ് മോഡല് സിദ്ധാന്തം രൂപീകരിച്ചിട്ടുണ്ടാവുക
Posts
- Get link
- X
- Other Apps
അടുത്ത കൊച്ചു സിനിമക്കായുള്ള ഒരുക്കത്തിലും,അഭിനയത്തിനിടയിലും കുറേ നല്ല നല്ല ഭാഗങ്ങള് ഉരുത്തിരിഞ്ഞ് വന്നു. അറിയാതെ വന്നവ. ഒന്ന് കുട്ടികളുടെ കൊച്ചുസിനിമയില് അതിലെ ഉണ്ണിപെണ്ണ് കരഞ്ഞു. ''വാവു''(വേദന/മുറിവ്) ആണ് കാരണം. അപ്പോഴാിരുന്നു ക്യാമറ മാമനായ ഏട്ടന് ഓടിചെന്നത്. അതുകൊണ്ട് തന്നെ ആ രംഗം കിട്ടിയില്ല. മറ്റൊന്ന് അച്ഛന്റെ കാലില് ഒരു മുള്ള് കുത്തി. അത് ഏട്ടനെടുത്തു. അപ്പോഴും രംഗം ഓടികൊണ്ടിരിക്കുകയായിരുന്നു. അതും കിട്ടിയില്ല. അപ്പോഴാണ് മനസ്സിലായത്. ക്യാമറാ മാനിന് ഹൃദയം പാടില്ല / പറ്റില്ല. കണ്ണേ പാടു.
- Get link
- X
- Other Apps
കുറേ നാളുകളുടെ നേരിയ ഇടവേളകള്ക്ക് ശേഷമാണ് കൊച്ചുസിനിമ എടുക്കുന്നിടയില് ഒന്ന് കൂട്ടായി കളിച്ചത്. അന്ന് തന്നേയായിരുന്നു സന്തോഷവും നിഴലായി ഉദിച്ചത്.കളിക്കുന്നിടയില് കൂട്ടത്തില് ചെറിയവനെ (പേര് മണി)കളിക്ക് കൂട്ടാതായി. ചുറ്റും ലഹളയായിരിക്കുമ്പോള് തന്നെ മണിക്ക് എല്ലാം നിശബ്ദമായിരുന്നു,. കളിയില് മുഴുകിയപ്പോഴും അറിയാതെ ഞാന് അങ്ങോട്ടൊന്ന് നോക്കിപ്പോയി. നിശബ്ദത തന്നെ.പിന്നീടവന് വിരല് ഉറിഞ്ചാന് തുടങ്ങി. പറഞ്ഞുവന്നത് ഇങ്ങനെയാണെങ്കിലും മറ്റൊന്ന് കൂടി പറയാനുണ്ട്.പത്രത്തിന് ഭീകരമുഖമായിരുന്നു ഇന്നലെ.കാരണം അവിടെ ഒരു കടുവയുടെ മുഖമായിരുന്നു ഉണ്ടായിരുന്നത്.വെറും കടുവയല്ല ഇരുപത്കാരനെ കടിച്ചുകീറിയ കടുവ. സത്യത്തില് എന്താണവിടെ സംഭവിച്ചത്. കടുവയെ ഫോട്ടോയെടുക്കാന് മതില് ചാടി കടന്നത് കടുവയെന്ന മരണത്തിലേക്കായിരുന്നു. അപ്പോഴും ചില നാഴികകള് മരണം ആ ഏട്ടന് കൊടുത്തിരുന്നു.നിശബ്ദതയുടെ ചില നാഴികകള്. തന്നെത്താന് തിളങ്ങാനാവാതെ ഒന്ന് തിളങ്ങാന് ശ്രമിച്ച വലിയ തെറ്റാണവിടെ ഉരുത്തിരിയുന്നത്. അത് സാഹചര്യംകൊണ്ട് മാത്രം. ആരും തന്നെ കാണാതാകുമ്പോള് ഒന്ന് എല്ലാവരും തന്നെ കാണണമെന്ന് എതു മനുഷ്യനും തോന്നുന്ന ഒന്ന്...
- Get link
- X
- Other Apps
കുറച്ച് നാളുകള്ക്ക് ശേഷമാണ് അമ്മമ്മവന്നത്. വെറും കൈയ്യോടെയല്ല വരവ്. കൂട്ടത്തിന് തിന്നാനുമുണ്ടായിരുന്നു. ഇവിടത്തെ പോലെ അവിടേം കുറേ മാടുകളുണ്ട്. പശുവിന്റെ പാലുകറന്നിട്ട് തന്നേയാണ് അമ്മമ്മ അന്നും,ഇന്നും ജീവിച്ചുപോരുന്നത്. എല്ലാ കഷ്ടപ്പാടുകള്ക്കും തുണയായി കുറേ മാടുകളും. ഇന്നും ഇതു തന്നെ തുടര്ന്നുപോകുന്നു. ഇവിടേക്ക് വന്ന് എല്ലാ മാടിനെയൊക്കെ നോക്കി തിരിച്ച് പോരുമ്പം രണ്ട് സംഭവം നടന്നു. എന്റെ ചിത്രങ്ങളും,സിനിമയുമൊക്കെ കണ്ട് സ്ഥിതിക്ക് ആ ദിവസം പെന്ഷന് കിട്ടിയ അഞ്ഞൂറ് രൂപ കൈയ്യിലങ്ങ്ട് വച്ച് തന്നു. ഇതുവരെകിട്ടിയില് വച്ച് ഏറ്റവും മൂല്ല്യമുള്ളത് അതുതന്നെ. അത് പണമായതുകൊണ്ടല്ല. കര്ഷകതൊഴിലാളിയുടെ പെന്ഷനായതുകൊണ്ടാണ്. ഞാനിതൊക്കെയെങ്ങനെ തിരിച്ച് നല്കും. എന്തായാലും അമ്മമ്മ വീട്ടില് മാടിനെ മേക്കാന് തിരക്കുള്ളുതകൊണ്ട്, മറ്റൊരു കാര്യവും കൂടി പറഞ്ഞു. വെള്ളിവിറ്റ് പശുവാങ്ങാം, എന്നാല് സ്വര്ണ്ണം വിറ്റാലായാലും തീറ്റവാങ്ങണം. അപ്പോള് അമ്മ ചിരിക്കുന്നുണ്ടായിരുന്നു. സന്തോഷത്തോടെ മീനുവും,അമ്മുവും അമ്മമ്മയേ നോക്കി കരയുന്നുമുണ്ടായിരുന്നു.