Posts

Image
‪#‎ ജീവിതം‬   ‪#‎ പെണ്ണിടം‬ ജീവിക്കുന്ന മുദ്ര വിക്കിമാമന്‍മാര്‍ കൈനിറയെ സമ്മാനങ്ങള്‍ തന്നു. എല്ലാം വലിയവ.ഇടയില്‍ ഒരു കൈ വന്ന് ഒരു കുഞ്ഞു കഥാപാത്രം എന്റെകൈയ്യില്‍ വച്ചുതന്നു. നീല വിടര്‍ന്ന പട്ടുപാവാടയുടുത്ത കടലായിരുന്നു അവള്‍. ഒരു സ്ത്രീയുടെ കൈകൊണ്ടുനിര്‍മിതമായവള്‍, സുനാമിക്കുശേഷം ജീവിതങ്ങള്‍ മാറ്റിമറിച്ചവള്‍, അവള്‍ തന്റെ പുതിയ വഴികള്‍ വെട്ടിതെളിക്കുന്നു, അവള്‍ കടല്‍, എനിക്ക്, ചെറിയ...., വലിയ സമ്മാനം......, http://www.tsunamika.org/
Image
‪#‎ worldcup‬ ഇന്ന് ഏറെ പറയാനുണ്ട്.കളിയാണിന്നത്തെ താരം. റൂമൊക്കെ വൃത്തിയാക്കി വലിയ സ്ഥലമായിട്ടുണ്ട്. അതുകൊണ്ടുതന്നെ സുഖമായി ഇരുന്നും,കിടന്നും കളികണ്ടു.ബ്രസീലും ചിലിയും തമ്മിലാണ് കളി.ആദ്യമായിട്ടാ ബ്രസീലിന്റെ കളിയൊന്ന് കാണുന്നത്.കുറേ ചോദ്യങ്ങള്‍ പന്തിനേക്കാള്‍ വേഗത്തില്‍ എന്നിലേക്കെത്തി.അത് നേരെ അച്ഛന്റടുത്തേക്ക് ഞാന്‍ തട്ടിവിട്ടു.എന്നാലൊരത്ഭുതം എന്നത് ചോദിച്ച ചോദ്യങ്ങള്‍ പോലെതന്നെ കളി നടന്നു. ബ്രസീലിന്റടുത്തും,ചിലിയുടേയടുത്തും പന്ത് സമമായി നിന്നു.ആ സമയത്തെ നമ്മള്‍ ഫോമായി എന്ന് വിളിക്കും.നെയ്മര്‍ പലപ്രാവിശ്യം ഗോളടിക്കണ്ടതായിരുന്നു,പലകാരണങ്ങളാല്‍ അത് തെന്നിനീങ്ങിപ്പോയി.ഒരുപ്രാവശ്യം ഗോള്‍ പോസ്റ്റിന്റെ അടുത്തെത്തി ഗോളിയത് തടുത്തു. ഉയര്‍ന്ന കാണികള്‍ പെട്ടെന്ന് താണു.ഞാന്‍ ബ്രസീലും അച്ഛന്‍ ചിലിയുമായിരുന്നു.അതുകൊണ്ട്തന്നെ അതിന് ആവേശം കൂടി.ഉറങ്ങിയ ഏട്ടനുമമ്മക്കും ഉറക്കം കെടുത്തുന്ന ആവേശം.പിന്നീടങ്ങോട്ട് ചിലിയുടെ പന്തായിരുന്നു.ചിലിയിലെ സാന്റോസ് അലക്സിസ് എന്ന കളിക്കാരനായിരുന്നു താരം. കാലില്‍ ബാളുകിട്ടിയാല്‍ എത്രപേരുണ്ടെങ്കിലും വെട്ടിച്ചു പോകും.മറഡോണയുടെ അതേ സ്റ്റൈല്‍.... ഹാഫ്ടൈമിനു മുമ്പ്തന്നെ ബ്...
Image
‪#‎ വര‬  #വര  ‪#‎ കഥ‬ മനസ്സുനിറയെ, കൈനിറയെ, പുഞ്ചിരിനിറയെ സമ്മാനവുമായി ഞാന്‍ വീട്ടിലേക്ക് തിരിച്ചത് ഷാജിമാമന്റൊപ്പമായിരുന്നു. ആ മാമനും ഒരു കഥപറയാനുണ്ടായിരുന്നു. മാമന്‍ പറഞ്ഞ കഥ... Shaji Arikkad "പണ്ടുപണ്ടുപണ്ട് ഒരിടത്തൊരിടത്തൊരു എട്ടുകാലി ഉണ്ടായിരുന്നത്രെ. വളരെയേറെ കഷ്ടപ്പെട്ട് ആ എട്ടുകാലി ലോകത്തുള്ള അറിവെല്ലാം സ്വന്തമാക്കിയത്രെ. എന്നിട്ട് അത് ആർക്കും കൊടുക്കാതെ സൂക്ഷിച്ചുവെച്ചു. കുറച്ചുകഴിഞ്ഞപ്പോൾ എട്ടുകാലിക്കൊരു പേടി. ഇതെല്ലാം ആരെങ്കിലും തട്ടിയെടുത്താലോ. ആ നാട്ടിലെ ഏറ്റവും വലിയ മരത്തിനു മുകളിലേക്ക് എട്ടുകാലി തന്റെ അറിവെല്ലാം പുറത്തുവെച്ചുകെട്ടി വലിഞ്ഞുകയറി. അതിനു മുകളിൽ കയറിയിരുന്നാൽ ആർക്കും തന്റെ അടുത്തെത്താൻ കഴിയില്ല. അതായിരുന്നു എട്ടുകാലിയുടെ വിചാരം. പക്ഷെ മരത്തിന്റെ പകുതിയെത്തിയെത്തിയപ്പോഴെക്കും പുറത്തുകെട്ടിയ ഭാരം താങ്ങാനാവാതെ എട്ടുകാലി മലർന്നു വീണു. വീഴ്ചയുടെ ആഘാതത്തിൽ പുറത്തുണ്ടായിരുന്ന ഭാണ്ഡം പൊട്ടുകയും അതിനുള്ളിലെ അറിവുകളെല്ലാം ഭൂമി മുഴുവൻ പരന്നുവത്രെ. ഇതാണത്രെ ഇന്നു നമ്മളെല്ലാം ഉപയോഗിക്കുന്ന അറിവ്." ഇത് ഒരു ഗ്രീക്ക് നാടോടിക്കഥ. ഇതിനു ശേഷം ഈ അറിവിനെയെല്ലാം വീണ...
Image
‪#‎ ജീവിതം‬   ‪#‎ പെണ്ണിടം‬ ആടുകള്‍ കരഞ്ഞുകൊണ്ടിരിക്കുകയാണ്.''വീടും''. കാറ്റിളകുന്നില്ല,പൂക്കള്‍ വിരിയുന്നില്ല,വെളിച്ചമില്ല,വിളക്കില്ല. വെള്ളച്ചിയച്ഛമ്മയുടെ വീടാണത്. കോച്ചി എന്ന് അമ്മയുടെ പേര്, പഴനി എന്ന് അച്ഛനും.ഒറ്റമോളാണ്.എന്നാലും ആരാന്റെ വീട്ടില്‍ വളര്‍ന്നു.അമ്മയുടെ അനിയത്തിയുടെ വീട്ടില്‍ കുട്ടിയെ നോക്കലാണ് പണി.തല്ലുകൊള്ളാത്ത ദിവസങ്ങളില്ല,കരയാത്ത ദിനങ്ങളില്ല.ഒറ്റമോളാണെങ്കിലും ഒരനിയത്തിയുണ്ടായിരുന്നു.ഏഴാം വയസ്സില്‍ എന്നാലും അവള്‍ യാത്രയായി.പതിനെട്ടാം വയസ്സില്‍ കല്ല്യാണം കഴിച്ച് ഇപ്പോ ഇവിടേക്കെത്തി.പക്ഷെ ദുരിതങ്ങള്‍ പിന്നാലേയുണ്ട്. ബുദ്ധിവളര്‍ച്ചയില്ലാത്ത മകനോടൊപ്പം ''മദര്‍തെരേസ കഴുകിവൃത്തിയാക്കിയ രോഗം'' ബാധിച്ച് അച്ഛനും ആ വിട്ടിലുണ്ട്.അതുകൊണ്ട്തന്നെ അച്ഛന്റെ കൈ വിരലുകള്‍ മുറിച്ച് നീക്കപ്പെട്ടു. ആട് മേച്ച് കുടുമ്പം പുലര്‍ത്താന്‍ ഈ അമ്പത്തഞ്ച്കാരി അച്ഛമ്മമാത്രം.പത്ത് മണിക്ക് മേക്കാന്‍ തുടങ്ങും.മൂന്നുമണിക്ക് കൊണ്ടുവരും. ജീവിതം എണ്ണുകയാണെങ്കില്‍ ആ കറുത്ത കടലാസ്സുകളില്‍ സന്തോഷം കണ്ടിരിക്കില്ല.അച്ഛമ്മ പറഞ്ഞത്''സന്തോഷം ഞങ്ങള്‍ക്ക് ദൈവം തന്നിട്ടില്...
Image
‪#‎വരി‬ ‪#‎വര‬ എന്റെ വീട്ടിലൊരു കോഴിയുണ്ട്. ബോര്‍ഡുപോലെ കറുത്തത്. എന്നാലും ചന്തക്കാരന്‍. വൈകുന്നേരം സ്ക്കൂള്‍ വിട്ട് വന്നപ്പോള്‍ ബോര്‍ഡുപോലെ പച്ച. എന്നാലും ചന്തക്കാരന്‍.
Image
‪#‎ സംശയം‬ പ്രിയപ്പെട്ട വിക്കിമാമന്‍മാരേ...., എനിക്ക് മലയാളം വിക്കിയില്‍ അക്കൗണ്ട് നിര്‍മിച്ചുതന്നതിന് നന്ദി.അതുകൊണ്ടുതന്നെ സമൂഹമായി ജീവിക്കുന്ന ചിലന്തികളെകുറിച്ച് അപൂര്‍ണമായ ഒരു ലേഘനം(ഈ ലേഖനത്തിന്റെ ചെറിയൊരു ഭാഗമേ ഞാനിതില്‍ എഴുതിയിട്ടുള്ളു..വലിയൊരു ഭാഗം എന്റടുത്തിരിപ്പാണ്.) എഴുതിയിട്ടുണ്ട്.അതില്‍ എന്തൊക്കെ മാറ്റണമെന്നും,തിരുത്തണമെന്നും,കൂട്ടിചേര്‍ക്കണമെന്നും  പറയാമോ...അതില്‍ തിരുത്തിയാല്‍ മതി. https://ml.wikipedia.org/wiki/എട്ടുകാലി
Image
‪#‎worldcup‬ ആ മഹത്വരമായ മതില്‍ ഇന്ന് തകര്‍ന്നു.ഗ്വില്ലെര്‍മോ ഒച്ചാവോ എന്ന ആ വന്‍ മതില്‍ തന്നെ..... ഇന്നലെ ഞാന്‍ കളിണ്ടു.ആദ്യമൊക്കെ പന്ത് നെതര്‍ലാന്റിന്റെ കൈയ്യിലായിരുന്നു.പെട്ടെന്നായിരിക്കും മെക്സിക്കോ കടന്നുവരിക.അതിലെ പ്രധാനി ഫെരേരയാണ്.ആള്‍ കാണുന്നപോലെയല്ല.വെട്ടിച്ചുകൊണ്ടുപെയി ഗോളടിക്കുന്നയാള്‍.ഒരാള്‍ അലക്സിസ് സാന്റോസിനെ പോലെ കളിക്കാരനുമുണ്ടായിരുന്നു.അതേ മുഖം അതേ കളി എന്നാണ് അച്ഛന്‍ പറഞ്ഞത്.ഇടക്ക് കരണ്ടുപോയി.പിന്നീട് മഴവന്നു.അങ്ങനെ കുറേ സമയം പോയി. അതുകൊണ്ട് തന്നെ പലതും കാണാന്‍ പറ്റിയില്ല.അപ്പോഴേക്കും മെക്സിക്കോ ഒരു ഗോളുനേട‍ി. ഡോസ് സാന്റോസ് ആയിരുന്നു ഗോളടിച്ചത്. അപ്പോള്‍ തന്നെ ഞാന്‍ നിശ്ചയിച്ചു.മെക്സിക്കോ ജയിച്ചെന്ന്.അതിനുമുമ്പു തന്നെ ഒച്ചാവോ... മികച്ച സേവിങ്ങ്സ് നടത്തികഴിഞ്ഞിരുന്നു. അങ്ങനെ എമ്പത്തിയെട്ടാം മിനുട്ടായി.നെതര്‍ ലാന്റ് ഒരു ഗോളുനേടി.സ്നൈഡര്‍ ആണ് കക്ഷി.ആറ് മിനുട്ട് അധികസമയത്തില്‍ നെതര്‍ലാന്റിന് ഒരു പെനാല്‍ട്ടി.അങ്ങനെ ഒച്ചാവോനെ തകര്‍ത്ത് പന്ത് വലയിലേക്ക് പറന്നു.മെക്സിക്കോ പുറത്തായി.... ഈ ലോകകപ്പിന്റെ അത്ഭുതം ലോകത്തിന്റേയും.ഒച്ചാവോ.......