Posts
How to compress a video without loosing quality (FFmpeg) - In Malayalam
- Get link
- X
- Other Apps
എന്താണ് മസ്റ്റഡോണ്‍ എന്ന സ്വതന്ത്ര സാമൂഹ്യ ശൃംഖല
- Get link
- X
- Other Apps
വ്യത്യസ്തവും എന്നാല്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതുമായ ഇടങ്ങളോട് മസ്റ്റഡോണിനെ സാമ്യപ്പെടുത്താമെന്ന് കരുതുന്നു. വ്യക്തി കേന്ദ്രീകൃതമായ സാമൂഹ്യമാധ്യമങ്ങള്‍ക്കൊപ്പം സ്വതന്ത്ര മാധ്യമങ്ങളുടെ ആവശ്യകതകൂടിയാണ് മസ്റ്റഡോണ്‍ എന്ന സ്വതന്ത്ര സാമൂഹ്യ ശൃംഖല. നാസിയെ സല്യൂട്ട് ചെയ്യാതിരുന്ന ആഗസ്റ്റ് ലാന്‍ഡ്മെസ്സറിന്റെ ചിത്രം പോസ്റ്റ് ചെയ്യുന്ന സുപ്രീംകോടതി വക്കീലായ ഹെഡ്ഗെയുെട ട്വിറ്റര്‍ ബാന്‍ അത്തരത്തില്‍ സാമൂഹ്യമാധ്യമങ്ങളുടെ അഭിപ്രായ സംപ്രേക്ഷണങ്ങളിലെ അടിച്ചമര്‍ത്തലും, അടിച്ചേല്‍പ്പിക്കലു മായി തോന്നുന്നു. മസ്റ്റഡോണ്‍ വ്യക്തികേന്ദ്രീകൃതമല്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സെര്‍വറുകളുടെ നെറ്റ്വര്‍ക്ക് ആണിത്. മസ്റ്റഡോണിലേക്ക് പ്രവേശിക്കുമ്പോള്‍ അവിടെ നിലവിലുള്ള ഏത് സര്‍വറിലും അംഗത്വമെടുക്കാം. ഈ സര്‍വറുകളെ ഇന്‍സ്റ്റന്‍സ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഓരോ ഇന്‍സ്റ്റന്‍സിലും അത് നിര്‍മ്മിച്ച വ്യക്തിയുടെ നിയമങ്ങളായിരിക്കും. നമ്മുടെ ആശയങ്ങളോട് സാമ്യമുള്ളവയിലേക്ക് പോകാനുള്ള സ്വാതന്ത്യമാണ് ഈ ഇടങ്ങളുടെ പ്രത്യേകത. ഏത് ഇന്‍സ്റ്റന്‍സും നമ്മുടെ ആശയങ്ങളോട് ചേര്‍ന്നുപോകുന്നില്ലെങ്കില്‍ സ്വന്തമായി ഒര...
വനിതാ ദിനം 2019, ചന്ദ്രാനിയെക്കുറിച്ച്
- Get link
- X
- Other Apps
കഴിഞ്ഞ മാസമായിരുന്നു, 1952 മൈന്‍സ് ആക്റ്റില്‍ ലേബര്‍ മിനിസ്റ്റ്രി ഒരു ഭേദഗതി വരുത്തിയത്. സ്ത്രീകള്‍ക്കും അണ്ടര്‍ഗ്രൗണ്ട് കോള്‍ മൈനുകളില്‍ പ്രവര്‍ത്തിക്കാനും, രാത്രി ഷിഫ്റ്റുകളിലും അവര്‍ക്ക് ജോലി ചെയ്യാനുമുള്ള അനുമതിയാണ് ആ ഭേദഗതിയിലൂടെ നടപ്പിലായത്. ഇന്ത്യയിലെ ആദ്യത്തെ, സ്ത്രീ കോള്‍മൈനിംഗ് എജ്ഞിനീയറാണ് ചന്ദ്രാനി. തന്റെ ജോലിയുമായി ബന്ധപ്പെട്ട് കുറേ കാലങ്ങളായി നിയമപരമായിട്ടുള്ള തടസ്സങ്ങളെ അവരതിജീവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏകദേശം 120 സ്ത്രീകളാണ് ഇന്ത്യയിലായി മൈനിംഗ ില്‍ ബി.ടെക്കോ, ഡിപ്ലോമയോ എടുത്തിട്ടുള്ളത്. അതില്‍ മിക്കവരും മൈനര്‍മാരല്ല. ഈ പുതിയ നിയമം വിവിധ കമ്പനികളും സ്ത്രീകളെ മൈനര്‍മാരായി എടുക്കും എന്നുള്ള വിശ്വാസത്തിലാണ് ചന്ദ്രാനി. നാഗ്പൂരിലെ സെന്റ്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ് ആന്റ് ഫ്യൂള്‍ റിസര്‍ച്ചിലെ പ്രിന്‍സിപ്പിള്‍ സൈന്റിസ്റ്റാണ് അവരിപ്പോള്‍. മെനിംഗ് എഞ്ചിനീയറായിരുന്ന അച്ഛന്, തന്റെ കുട്ടിക്കാലത്ത് പറഞ്ഞ കഥകളാണ് ചന്ദ്രാനിയെ ഈ പാതയിലേക്കെത്തിച്ചത്. അതുതന്നെ പിന്‍തുടര്‍ന്ന് മൈനിംഗിലെ ഒരു ഡിപ്പ്ലോമ പ്രോഗ്രാമില്‍ ചേര്‍ന്നു. അന്ന് സ്ത്രീകള്‍ക്ക് ആ പ്രോഗ്...
- Get link
- X
- Other Apps
പ്രിയപ്പെട്ടവരെ, ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം സ്വതന്ത്രമായി ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന രീതിയില്‍, LaTeX എന്ന ടൈപ്പ്സെറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച്,ശാസ്ത്രപ്രചാരകയും, എഴുത്തുകാരിയും, അധ്യാപികയുമായ മഞ്ജു പി.എന്‍ -ന്റെ Manju PN "ചിത്രമെഴുതുന്ന ജനാലകള്‍" എന്ന ആദ്യ കവിതാസമാഹാരം സായാഹ്ന പ്രസിദ്ധീകരിച്ചിരിക്കുകയാണ്. TeX സാങ്കേതികവിദ്യ പഠിച്ചുകൊണ്ട് സായാഹ്ന ഫൗണ്ടേഷനില്‍ വച്ച് പുസ്തക നിര്‍മ്മാണത്തിന്റെ മിക്ക ഭാഗങ്ങളും ഞാന്‍ തന്നെ ചെയ്തുതീര്‍ത്തു. സഹായ ത്തിന് സി.വി.ആര്‍ മാമനും CV Radhakrishnan ഉണ്ടായിരുന്നു. ഈ പരിസ്ഥിതി ദിനത്തില്‍ ചിത്രമെഴുതുന്ന ജനാലകള്‍ എന്ന e-book എല്ലാവരിലേക്കും സമര്‍പ്പിക്കുകയാണ്. സ്നേഹാദരപൂര്‍വ്വം അഭിജിത്ത്. ഇവിടെ നിന്ന് പുസ്തകം ഡൗണ്‍ലോഡ് ചെയ്യാം. പുസ്തകത്തിന്റെ വെബ് പതിപ്പ്. http://books.sayahna.org/ml/pdf/manju-web.pdf പുസ്തകത്തിന്റെ ഫോണ്‍ പതിപ്പ്. http://books.sayahna.org/ml/pdf/manju-phone.pdf കഴിയുമെങ്കില്‍ ഒന്ന് ഷെയര്‍ ചെയ്യണേ...
- Get link
- X
- Other Apps
ഇന്ത്യയുടെ പ്രായംകുറഞ്ഞ എഴുത്തുകാരനാണ് ആസാമിലെ അയന്‍ ഗോഗോയ് ഗോഹെയിന്‍. തന്റെ മൂന്നാം പിറന്നനാളിനുശേഷവും സംസാരിക്കാന്‍ കഴിയാതിരുന്ന അയന്‍ എന്നാല്‍ തന്റെ നാലാം വയസ്സില്‍ ഒരു എഴുത്തുകാരനാണ്. (എന്റെ ചേച്ചി ഷിനുവും നാല് വയസ്സ്‍വരെ സംസാരിച്ചിട്ടില്ല.) ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ അയനിനെ ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ എഴുത്തുകാരനായി അംഗീകരിച്ചു, അയന്‍ ഇതുവരെ എഴുതിയിട്ടില്ല, എന്നാല്‍ തന്റെ ദിനചര്യകളെ ശബ്ദരൂപത്തില്‍ ശേഖരിക്കുകയായിരുന്നു. മൂന്നാം വയസ്സ് കഴിയുന്നതുവരെ സംസാരിക ്കാന്‍ കഴിയാതിരുന്ന അയന്‍ ഒന്നാം വയസ്സില്‍ തന്നെ ചിത്രം വര ആരംഭിച്ചിരുന്നു, അതിനുശേഷം വളരെപെട്ടെന്നുതന്നെ അയന്‍ വളരെഭംഗിയായി സംസാരിക്കാന്‍ തുടങ്ങി. വീട്ടില്‍ എല്ലാവരും ആസാമീസ് ആണ് സംസാരിക്കുക, എന്നിരുന്നാലും തന്റെ ജാപ്പനീസ് കാര്‍ട്ടൂണുകളില്‍ നിന്ന് ഇംഗ്ലീഷും അയന്‍ പഠിച്ചെടുത്തു. എണ്‍പത് പേജടങ്ങുന്ന പുസ്തകത്തില്‍ മുപ്പതോളം ചെറുകഥകളും, അയന്‍ വരച്ച ചിത്രങ്ങളുമുണ്ട്. കുഞ്ഞെഴുത്തുകാരന് ആശംസകള്‍.
- Get link
- X
- Other Apps
ഓരോ സ്ക്കൂളില്‍ നിന്നും ടോട്ടോചാനെ പുറത്താക്കിക്കൊണ്ടേയിരുന്നു. ആ നിറഞ്ഞൊഴുകുന്ന ഊര്‍ജ്ജത്തിനൊത്ത് ആര്‍ക്കും തുഴയാന്‍ കഴിഞ്ഞിരുന്നില്ല. ഓരോ കൂട്ടികളും തനതായ രീതിയില്‍ വ്യത്യസ്ഥമാകുന്നു എന്ന് വിശ്വസിക്കുന്ന ടോമൊയെ സ്ക്കൂളിന്റെ ഹെഡ്മാസ്റ്ററായിരുന്നു സൊസാക്കു കൊബായാഷി. പക്ഷെ അവിടെ നിശ്ചയ സമയരേഖകളോ, പരിധികളോ ഉണ്ടായിരുന്നില്ല, കൂട്ടികള്‍ അവരുടെ കൂട്ടുകാരുടെ പേരുകളെഴുതി അക്ഷരമാലകള്‍ പഠിച്ചു, മതിയാവോളം കളിച്ചു, അവരുടേതായ രീതിയില്‍ കാലത്തെ കണ്ടു. ടോട്ടോച്ചാനിലൂടെ നാമെല്ലാവരും സ്വപ്നംകാണുന്ന അത്തരത്തിലുള്ള സ്ക്കൂളുകള്‍ ഇന്ത്യയിലൊട്ടാകെ വളര്‍ന്നുവരികയാണ്. അവിടെ കൂട്ടികളാണ് കേന്ദ്രം. അവരുടെ നിരപ്പില്‍ അവരുയരുന്നു, താരതമ്യങ്ങളോ സമ്മര്‍ദ്ദങ്ങളോ ഇല്ലാതെ തനിമയോടെ നിറയുന്നു. സ്വപ്നങ്ങള്‍ പൂക്കുന്ന സ്ക്കൂളുകള്‍ അവിടെയാണ് വേറിട്ട് നില്‍ക്കുന്നത്. വിഷയങ്ങളും, വിവരങ്ങളും കുത്തിനിറക്കുന്ന വലിയ പുസ്തകങ്ങളോടെയുള്ള പാഠ്യപദ്ധതികളും, രീതികളും നിലവിലെ സ്ക്കൂളുകളാണ്. പരീക്ഷകള്‍ രാജ്യം ഭരിക്കുന്ന നിയമങ്ങളും, ഭരണകൂടങ്ങളുമാണവിടെ. സമ്മാനങ്ങളം ശിക്ഷകളും അവിടത്തെ പ്രതീക്ഷകളാണ്. കുട്ടികള്‍ക്ക് അവരുടെ...
- Get link
- X
- Other Apps
അന്ത്യത്തിലും മണ്ണിലോട്ട് വേരൂറിനില്‍ക്കുന്ന സ്നേഹത്തിന്റെ 'കൂടെ' ഇന്ന് കണ്ടു. ചോരയുടെ ഗന്ധം പരത്തി, ഗാനങ്ങളില്‍ സല്ലപിച്ചു പോകുന്ന പ്രേതകഥകളുടെ അന്ത്യം, വിശപ്പും ദാഹവും, പക്ഷെ വേദനകളില്ലാത്ത, ഓര്‍മ്മകളിലും ഹൃദയത്തിലും ജീവിക്കുന്ന, ആകാശത്തിലേക്ക് പറന്നകലാന്‍ കഴിയാത്ത കുറേ നിമിഷങ്ങളാണ്. കുറേയധികം സ്വപ്നങ്ങളും, വേദനകളും പേറിയിരുന്നു ജെന്നിയായ് എത്തുന്ന നസ്രിയയുംചേരുന്നതാണ് ആ നിമിഷങ്ങള്‍. യാഥാര്‍ത് ഥ്യങ്ങളില്‍ നിസ്സഹായരാകുന്ന മനുഷ്യജന്മങ്ങളാണ് ജോഷുവായി എത്തുന്ന പൃഥ്വിരാജ്. ഉള്ളില്‍ ഉരുണ്ടുകൂടുന്ന ഇരുട്ടില്‍, ഭയമുണ്ടാകുന്ന മുറിവുകള്‍ വളരെ മനോഹരമായി ചിത്രീകരിക്കാന്‍ ജോഷൂവിലൂടെ അജ്ഞലി മേനോന് കഴിഞ്ഞു. ദുഃഖങ്ങള്‍ ചിലരുടേയൊക്കെ തിരിച്ചറിവുകളാണ്. ജെന്നിയുടെ മരണം ജോഷുവിലുണ്ടാക്കുന്ന വെളിച്ചം പോലെ. മരണത്തിലും യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചോതുന്ന കുഴിമാടങ്ങള്‍ പറയുന്നതും അതുതന്നെയാണ്. പക്ഷെ എന്നിട്ടും ജോഷുവിന്റെ കണ്‍വെട്ടങ്ങളില്‍ ജെന്നി പറന്നുകൊണ്ടിരിക്കുന്നത് അതിസാധാരണതയില്ലാത്ത ചിലപ്പോഴൊക്കെ എല്ലാവരും കൂടെയുണ്ടെന്ന തോന്നലിലേക്കുതന്നെ തിരിച്ചെത്തുന്നതാണ്. ആ വരികളിലൂടെ തന്...
- Get link
- X
- Other Apps
മദ്യപാനത്തിന്റേയും പുകയിലയുടേയും ചില കണക്കുകള്‍. സ്ത്രീകളിലും, പുരുഷന്മാരിലുമായി പുകയില ഉത്പന്ന്ങ്ങളുടേയും, മദ്യപാനത്തിന്റേയും ഉപയോഗത്തെക്കുറിച്ചുള്ള നാലാമത് നാഷ്ണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വെ അനുസരിച്ച് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് 15-19 വരെ പ്രായമുള്ളവരില്‍ 49 ശതമാനം ആണ്‍കുട്ടികളും, 7 ശതമാനം പെണ്‍കുട്ടികളുമാണ്. മദ്യപാനത്തില്‍ 29 ശതമാനം പുരുഷന്മാരും, 1 ശതമാനം സ്ത്രീകളുമാണ്. 2005-06 കണക്കെടുപ്പ് വര്‍ഷത്തില്‍ 57 ശതമാനം പുരുഷന്മാരും, 11 ശതമാനം സ്ത്രീകളും പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ചിരുന്നു. ഗ്രാമാന്തരങ്ങളിലാണ് മദ്യപാനമായാലും, പുകയില ഉത്പന്ന്ങ്ങളായാലും ഉപയോഗം കൂടുതലുള്ളത്. അവിടെ 8.1 ശതമാനം സ്ത്രീകളും 48 ശതമാനം പുരുഷന്‍മാരും പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നു. മതപരമായ വേര്‍തിരുവുകളില്‍, സ്ത്രീകളില്‍ ക്രിസ്ത്യന്‍ വിഭാഗത്തിലും (9.9%) , പുരുഷന്‍മാരില്‍ മുസ്ലീം വിഭാഗത്തിലും (45.6%) ആയി ഇതിന്റെ തോത് ഉയര്‍ന്നുനില്‍ക്കുന്നു. എന്നാല്‍ മറ്റെല്ലാ മതവിഭാഗങ്ങളേയും അപേക്ഷിച്ച് ട്രൈബല്‍ വിഭാഗത്തില്‍ 57 ശതമാനം പുരുഷന്മാരും, 17 ശതമാനം സ്ത്രീകളും പുകയില ഉത്പന്നങ്ങള്‍ ഉപ...
ഗുഗിള്‍ നമ്മളെ എങ്ങനെയാണ് നിരീക്ഷിക്കുന്നത്!
- Get link
- X
- Other Apps
ഗൂഗിള്‍ നമ്മുടെ ഡാറ്റയെ ശേഖരിക്കുകയും, മോണിറ്റര്‍ ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്നത് എങ്ങനെയായിരിക്കും... ഗൂഗിളിന് നമ്മളെവിടെയൊക്കെ പോയി എന്നറിയാം. ഓരോ പ്രാവിശ്യവും ഫോണ്‍ ഓണാക്കുമ്പോള്‍ ഗൂഗിള്‍ ആ ലോക്കേഷന്‍ സ്റ്റോറ് ചെയ്യുന്നു. നമ്മളെവിടെയൊക്കെ പോയി എന്നുള്ള ടൈംലൈന്‍ നമുക്ക് തന്നെ കാണാം. ഈ ലിങ്കിലൂടെ. https://www.google.com/maps/timeline?pb നമ്മള്‍ സര്‍ച്ച് ചെയ്തതും, ഡിലേറ്റ് ചെയ്തതുമായ എല്ലാ ഹിസ്റ്ററിയും ഗൂഗിള്‍ സ്റ്റോര്‍ ചെയ്തു വക്കുന്നു. ഒരേ ഗൂഗിള്‍ അക്കൗണ്ടുള്ള വ്യത്യസ്ഥ ഡിവൈസുകളുടെ ഹിസ്റ്ററികളെല്ലാം അതിലുള്‍പ്പെടുന്നു. അതായത് ഒരു ഡിവൈസില്‍ നിന്ന് നഷ്ടപ്പെട്ടാലും അത് മറ്റേ ഡിവൈസില്‍ സേവ് ചെയ്തിട്ടുണ്ടാകും. ഈ ലിങ്കിലൂടെ നമ്മുടെ സ്വന്തം ആക്റ്റിവിറ്റികളെ കാണാം. https://myactivity.google.com/myactivity നാം ഉപയോഗിക്കുന്ന എല്ലാ ആപ്പുകളേക്കുറിച്ചും ഗൂഗിളിനറിയാം. നമ്മുടെ ഡിവൈസുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്പുകളെക്കുറിച്ചും , എക്സ്റ്റന്‍ഷനുകളെക്കുറിച്ചുമുള്ള ഇന്‍ഫര്‍മേഷന്‍ ഗൂഗിള്‍ സ്റ്റോര്‍ ചെയ്യുന്നു. അത്തരം ഉത്പന്നങ്ങള്‍ നമ്മള്‍ എപ്പോള്‍ ഉപയോഗിക്കും, എങ്ങനെയൊക്കെ ഉപയോഗിക്കും ...
- Get link
- X
- Other Apps
ഇനി ഈ യാത്രകളില്ല. കുറേ പാഠപുസ്തകങ്ങളും, പാഠ്യരീതികളും, സയന്‍സും, ഭാഷയും എല്ലാ തുടര്‍ച്ചയായി മാറിയ കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം, തികച്ചും പുതിയ നിറച്ചേരുവകളും, സൗഹൃദങ്ങളും, അങ്ങോട്ടുമിങ്ങോട്ടും അലയിട്ടടിക്കുന്ന ഓര്‍മ്മകളും വന്നുചേരുന്നു. അത് പതിനൊന്നാം ക്ലാസ്സിന്റെ തുടക്കമായിരുന്നു. എന്തായാലും പത്ത് കഴിഞ്ഞാല്‍ കമ്പ്യൂട്ടര്‍ സയന്‍സ് എടുക്കണമെന്നായിരുന്നു. അതുകൊണ്ട് അതുതന്നെയെടുത്തു. പത്ത് വരെ പഠിച്ച കാവശ്ശേരി സ്ക്കൂളിലായിരുന്നില്ല. പാടൂര്‍ സ്ക്കൂളില്‍ പഠിക്കുമ്പോള്‍ ഓട്ടമത്സരത്തിന്റെ, വിസിലടിയും അത് മുഴക്കെ സ്തംബിപ്പിച്ച ഹൃദയവും, വലിയ ഗ്രൗണ്ടിന്റെ ഓടിക്ഷീണിച്ച ഓര്‍മ്മകളുമുള്ള എം.എന്‍.കെ.എം.എച്ച്.എസ്സ്.എസ്സ്.ചിറ്റിലംചേരിയിലേക്ക്. പുതിയ പ്രഭാതങ്ങള്‍, തണലുകള്‍, പാദങ്ങള്‍ :) പുതിയ മുഖങ്ങള്‍. തുടക്കത്തിന്റെ ഉപരിതലങ്ങളില്‍ തുടങ്ങി അതേ സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് നീന്തി, ഒരുമിച്ച് കൈകോര്‍ക്കുന്ന ഈയൊരു നിമിഷം വരെ നീളുന്ന ഒന്ന്. പത്തിന്റെ "വടിമുഴക്കങ്ങള്‍" ഈ ചുമരുകള്‍ക്കില്ലായിരുന്നു. ഹിന്ദി അപ്രതിക്ഷമായി. അപരചിതരായ സമവാക്യങ്ങള്‍ വന്നുചേരുന്നു. ഇപ്പോള്‍ പതിവായ...
സുഡാനി ഫ്രം നൈജീരിയ
- Get link
- X
- Other Apps
സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ കണ്ടു. (spoiler alert ഉണ്ടേ.. :) ) അതിമനോഹരമായ, ജീവിതത്തിന്റേയും, സ്നേഹത്തിന്റെയും യാത്രയായിരുന്നു അത്. മജീദും സുഹൃത്തുകളും, സുഡു എന്ന നൈജീരിയക്കാരനായ കളിക്കാരനും, അമ്മമാരും ആ യാത്രയിലെ ഇരുവശങ്ങളിലെ വലിയ ആകാശങ്ങളും. ഫുട്ബോള്‍ കളിയെ നെഞ്ചോടുചേര്‍ക്കുന്ന ഇതുവരെ പെണ്ണ് കിട്ടാത്ത ഒരു കഥാപാത്രമാണ് സൗബിന്‍ ഷഹീറായെത്തുന്ന മജീദ്. ഈ കഥയില്‍ അയാള്‍ നായകനാണോ എന്നുള്ള ചോദ്യത്തിനുത്തരമില്ല. നമ്മുടെ ജീവിതംപോലെ നമ്മുടെ ഓരോ വീക്ഷണകോണിലും നാം തന്നെ നമ്മുടെ കഥയിലെ നായകനും, നായികയുമാകുമ്പോള്‍ അവരൊക്കെ വെറും സാധാരണക്കാരായി കാണികളുടെ മനസ്സില്‍ ഇടം നേടുന്നു. കുറച്ച് മാത്രം ദൃശ്യവും, സംഭാഷണവുംകൊണ്ട് ഒരുപാട് യാഥാര്‍ത്ഥ്യങ്ങളെ വിളിച്ചോതുന്ന കഥാപാത്രമാണ് മജീദിന്റെ അച്ഛന്‍, അല്ല മജീദിന്റെ രണ്ടാനച്ഛന്‍. വാര്‍ദ്ധക്യത്തിന്റെ നിസ്സഹായതയും,നിറഞ്ഞ സ്നേഹവും ആ ചിരികളില്‍ കാണാം. രണ്ട് സഹോദരിമാരും, ഒരു മുത്തശ്ശിയുമടങ്ങുന്ന തന്റെ കുടുംബത്തിനായി കളിച്ച് ജീവിക്കാനെത്തുന്ന, അവരുടെ വിശപ്പകറ്റാനെത്തുകയാണ് സുഡു. തുടക്കത്തില്‍ അവരൊക്കെ അതിവേഗത്തില്‍ പായുന്ന കറുത്...
- Get link
- X
- Other Apps
വായിക്കേണ്ട മഹത്തരമായ ഒരു പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു മഹത്തരമായ പുസ്തകം. ഓരോ പരിമാണത്തിലും അങ്ങേയറ്റം കൃത്യതയും സൂക്ഷ്മതയും, പുലര്‍ത്തിക്കൊണ്ടാണ് 2400 കി.മീ ദൈര്‍ഘ്യം വരുന്ന great arc നിരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഉത്തുംഗവും, ഉദാത്തവുമായ മനുഷ്യാദ്ധ്വാനത്തിന്റെ അദ്വീതീയ സാക്ഷ്യമാണ് ഈ വന്‍ ഭൗമചാപനിര്‍ണ്ണയം. ഘോരവനങ്ങളും, ദുഷ്കരങ്ങളായ പര്‍വത നിരകളും, കുത്തിയൊഴുകുന്ന വന്‍ നദികളും ചുട്ടുപഴുത്ത മരുഭൂമികളും, മലമ്പനിയും, ഉഷ്ണമേഘലാ കാലാവസ്ഥയും, വന്യമൃഗങ്ങളും,ഷുദ്രജീവികളും, എന്ന ുവേണ്ട നമുക്കൊക്കെ സങ്കല്‍പ്പിക്കാവുന്നതിനപ്പുറമുള്ള വൈഷമ്യങ്ങളെ അതിജീവിച്ചും, ചിലപ്പൊഴൊക്കെ അവയ്ക്ക കീഴടങ്ങിക്കൊണ്ടുമാണ് ഈ വന്‍സംരംഭം പൂര്‍ത്തിയായത്. അരടണ്ണോളം ഭാരം വരുന്ന തിയോഡ ലൈറ്റും, മറ്റനേകം ശാസ്ത്രോപകരണങ്ങളും, ചുമന്നുകൊണ്ട് ഇന്ത്യന്‍ തൊഴിലാളികളും , പ്രവര്‍ത്തനം ആസൂത്രണം ചെയ്തുകൊണ്ടും, അവയ്ക്കെല്ലാം മേല്‍നോട്ടം വഹിച്ചുകൊണ്ടും, ബ്രീട്ടീഷ് സര്‍വേയര്‍മാരും ആരേയും വിസ്മയിപ്പിക്കുന്ന ഇന്ത്യയുടെ വൈവിധ്യങ്ങളിലൂടെ സഞ്ചരിച്ചു. അരനൂറ്റാണ്ടോളം നീണ്ട ആ സംരഭത്തില്‍ സമകാലീന യുദ്ധങ്ങളില്‍ മരിച്ചുവീണതിലധിക...
- Get link
- X
- Other Apps
തൊലിയിലേക്ക് പുകഞ്ഞുകൊണ്ടിരിക്കുന്ന കെമിസ്റ്റ്രി ലാബിലെ ഫീനോള്‍ ആദ്യമൊന്ന് വെളുത്തു. പിന്നെ ചുവന്നു. കറുത്തു. ദൂരേ ആസിഡ് കുപ്പികളും, ബ്യൂററ്റും,സാള്‍ട്ടും, കിണ്ണവും, ചട്ടിയുമെല്ലാം റിസല്‍റ്റ് കോളങ്ങളിലേക്ക് നിറഞ്ഞുകൊണ്ടിരുന്നു. ഫിനോള്‍പ്തലിന്‍ ഒറ്റിച്ച വിരലുകള്‍ക്ക് നിറം മാറ്റം. അടര്‍ന്നു വീഴുന്ന ബാക്കിവയ്പ്പുകള്‍ നിലങ്ങളിലേക്ക്. അന്ത്യം, ലാബ് പരീക്ഷ കഴിയുമ്പോള്‍, വിറങ്ങലിച്ച കാല്‍പ്പാദങ്ങള്‍,വരണ്ടുണങ്ങിയ നെറ്റിതടങ്ങള്‍ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ, നടന്നകലുന്നു..
- Get link
- X
- Other Apps
പ്രിയപ്പെട്ടവരോട് വീണ്ടും... അന്ന് രാത്രി എല്ലാവിടേയും സന്തോഷമായിരുന്നു. ഒരുപാട് നാളുകളുടെ, ഒരുപാട് പേരുടെ , അറിയുന്നവരും അറിയാത്തവരുടെ പ്രയത്നങ്ങളോടെ അര്‍ച്ചനയുടെ വീട് തിരിച്ച് കിട്ടുന്ന ആ ദിവസം എല്ലാവര്‍ക്കും മധുരമേറിയതായിരുന്നു. വൃക്കസംബന്ധമായ രോഗങ്ങള്‍ വല്ലാതെ അര്‍ച്ചനയെ അലട്ടുന്നുണ്ടെങ്കിലും അമ്മ സുനിതയും, ജ്യേഷ്ടന്‍ അതുലും, അമ്മമ്മയും ആ വീട്ടില്‍ അവരുടെ ചുമരുകളില്‍ സന്തോഷമെഴുതി. അന്ന് അര്‍ച്ചന പാടൂര്‍ എ.എല്‍.പി.സ്ക്കൂളില്‍ മൂന്നാം ക്ലാസ്സുകാരിയായിരുന്നു. ഫെയിസ്ബുക്കിലൂടെ സഹായിച്ച ഒരുപാട് മനസ്സുകളുടെ ഒരു ശേഖരം അര്‍ച്ചനയുടെ ചികിത്സക്കായിരുന്നു.. എല്ലാ മാസവും ആശുപത്രിയിലേക്ക് പോകണം. അമ്മ എന്നും അതിരാവിലെ ഹോട്ടലിലേക്ക് പണിയെടുക്കാന്‍ പോകും, വളരെ വൈകി വീടിന്റെ മങ്ങിയ വെളിച്ചത്തിലേക്ക് തിരിച്ചെത്തും. ഇപ്പോള്‍ രണ്ട് വര്‍ഷം പിന്നിടുകയാണ്. അര്‍ച്ചന അഞ്ചാം ക്ലാസ്സിലെത്തി. ജ്യേഷ്ടന്‍ അതുല്‍ ആറിലും. ഏട്ടനോടൊപ്പം കുറേ പക്ഷികളെ ഫോട്ടോ എടുക്കാന്‍ അന്നൊരു വൈകുന്നേരം പാടങ്ങളിലേക്കിറങ്ങി. പതുക്കെ പതുക്കെ വെളിച്ചം മറയുന്നതും, കിളികളുടെ കണ്ണുകള്‍ കൂടുകളിലേക്ക് ഇടതൂര്‍ന്ന ചിറകുകള...
- Get link
- X
- Other Apps
പാടൂര്‍ സ്ക്കൂളില്‍ അര്‍ച്ചനയോടൊപ്പം പഠിക്കുന്ന കൂട്ടുകാരനാണ് അഭിജിത്ത്.ഇന്ന് അഭിജിത്ത് വീട്ടിലേക്ക് വന്നിരുന്നു.വേഗം വന്ന് പത്രത്തിന്റെ സ്പോര്‍ട്ട്സ് പേജിലേക്ക് കണ്ണോടിച്ചു.കേരള ബ്ലാസ്റ്റേഴ്സിനെ ആലോചിച്ച് കുറച്ച് നേരം നിശബ്ദനായി.വൈകാതെ ബാംഗ്ലൂര്‍ കപ്പ് കൊണ്ടുപോകുമെന്ന് പറഞ്ഞ് വീണ്ടും നിശബ്ദനായി.പിന്നെ ഇംഗ്ലീഷ് പ്രിമിയല്‍ ലീഗിലേക്കായിരുന്നു.അപ്പോഴാണ് അഭി ഒരു കാര്യം പറഞ്ഞത്.തന്റെ കൂട്ടുകാരുമെല്ലാവരും ചേര്‍ന്ന്, പത്തും, അമ്പതും, നൂറും രൂപയും സമാഹരിച്ച് സ്ക്കൂളില്‍ നിന്ന് അര് ച്ചനയ്ക്കും, അതുലിനുമായി പതിനൊന്നായിരത്തിമൂന്നോറോളം രൂപ ചേര്‍ത്ത് വക്കാന്‍ പറ്റിയത്രേ.... അഭിജിത്ത് അതിലേക്ക് നാനൂറ് രൂപ നല്‍കി. ഒപ്പമുള്ളവരുടെ വീഴ്ചകഴിലേക്ക് കണ്ണ് മായ്ക്കാതെ, അവരിലേക്കെത്തി, അവരൊടൊപ്പം സഞ്ചരിച്ച്, ഒരുമിച്ച് മുന്നേറുന്ന മനസ്സുകളോട് വലിയ നന്ദിയല്ലാതെ മറ്റൊന്നും പറയാനറിയില്ല. അര്‍ച്ചനയ്ക്കും, അതുലിനും ഇന്നെല്ലാവരുമുണ്ട്. കാലത്തിന്റെ മങ്ങിയ വെളിച്ചത്തിലേക്ക് കാലിടറിവീഴുമ്പോള്‍ പിടിച്ചുയര്‍ത്താന്‍ ഇവിടെ എല്ലാവരും. # HELPArchanaAthul